കശ്മീരില്‍ കൂലിക്ക് സൈനീകനെ കല്ലെറിഞ്ഞിട്ടുണ്ട് ; പട്ടാളത്തിന്റെ വെടിയേറ്റ് കൂട്ടുകാരന്‍ മരിച്ചു ; കുമരകത്ത് കശ്മീരി യുവാവിന്റെ വെളിപ്പെടുത്തല്‍ പുറത്ത്

കശ്മീരില്‍ കൂലിക്ക് സൈനീകനെ കല്ലെറിഞ്ഞിട്ടുണ്ട് ; പട്ടാളത്തിന്റെ വെടിയേറ്റ് കൂട്ടുകാരന്‍ മരിച്ചു ; കുമരകത്ത് കശ്മീരി യുവാവിന്റെ വെളിപ്പെടുത്തല്‍ പുറത്ത്
കശ്മീരില്‍ സൈനീകര്‍ക്ക് നേരെ കല്ലെറിയുന്നതു കൂലിക്കെത്തുന്നവരെന്ന് നാട്ടുകാരന്റെ തുറന്നുപറച്ചില്‍ .കശ്മീരില്‍ വിഘടനവാദം കൂടുതലെന്ന് കാണിക്കാനാണ് കല്ലേറ്.പണം നല്‍കുന്നവര്‍ പറയുന്നതനുസരിച്ചായിരുന്നു സൈന്യത്തിന് നേരെ അക്രമം.കുമരകത്തെത്തിയ യുവാവിന്റെ തുറന്നുപറച്ചിലാണിത് .കശ്മീരില്‍ സൈന്യത്തിനെതിരെ കല്ലെറിഞ്ഞിട്ടുണ്ടെന്ന് ഇയാള്‍ പറയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ് .

പട്ടാളത്തെ കല്ലെറിഞ്ഞാല്‍ പണം കിട്ടും എന്നാണ് കുമരകത്ത് എത്തിയിരിക്കുന്ന കശ്മീരി യുവാവ് വീഡിയോയില്‍ അവകാശപ്പെടുന്നത്.കുമരകത്ത് അടുത്തിടെ തുടങ്ങിയ കശ്മീരി കടയിലെ ജീവനക്കാരനാണ് ഇയാള്‍ .കവണാറ്റിന്‍കരയിലെ ടാക്‌സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരോട് ഇതു പറഞ്ഞത് .തന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചു,തന്റെ കൈയ്ക്കും വെടിയേറ്റെന്ന് പറഞ്ഞ് യുവാവ് കൈ ഡ്രൈവറെ കാണിക്കുന്നുണ്ട് .ഡ്രൈവര്‍മാരില്‍ ഒരാളാണ് മൊബൈലില്‍ ഇതു പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത് .

നേരത്തെ സൈന്യത്തിന് കല്ലെറിയാന്‍ 500 രൂപയും മുറിവേല്‍പ്പിച്ചാല്‍ ആയിരം രൂപയും നല്‍കി കൂലിക്കിറക്കുന്ന സംഘമുണ്ടെന്ന് പ്രതിരോധമന്ത്രി പരീക്കര്‍ തുറന്നടിച്ചിരുന്നു.

Other News in this category4malayalees Recommends