മലയാളികള്‍ക്കെതിരെ കണ്ണന്താനം: പണിയെടുക്കാതെ മദ്യപിക്കാനും ട്രോള്‍ ഉണ്ടാക്കാനും മാത്രം അറിയാം

മലയാളികള്‍ക്കെതിരെ കണ്ണന്താനം: പണിയെടുക്കാതെ മദ്യപിക്കാനും ട്രോള്‍ ഉണ്ടാക്കാനും മാത്രം അറിയാം
പണിയെടുക്കാതെ മദ്യപിക്കാനും ട്രോള്‍ ഉണ്ടാക്കാനുമാണ് മലയാളികള്‍ക്ക് താല്‍പര്യമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മലയാളികള്‍ക്ക് വൈകിട്ടായാല്‍ മദ്യപിക്കാനും ട്രോള്‍ ഉണ്ടാക്കാനുമാണു താല്‍പര്യം. റോഡ് നിര്‍മ്മാണം പോലെയുള്ള ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ഈ മനോഭാവം മാറിയാലെ കേരളത്തില്‍ വ്യവസായം വളരുകയുള്ളു എന്നും കണ്ണന്താനം പറഞ്ഞു. റോഡ് നിര്‍മാണം പോലുള്ള കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നില്ലെങ്കില്‍ മന്ത്രിയെ ഘെരാവോ ചെയ്യണം. അതില്‍ ജനാധിപത്യത്തിന്റെ ആവശ്യമില്ലെന്നും കണ്ണന്താനം പറഞ്ഞു. കേരളത്തില്‍ വ്യവസായം വരാത്തതില്‍ മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും വിമര്‍ശിച്ചിട്ട് കാര്യമില്ല. അതിന് ആദ്യം മനോഭാവം മാറണം. ഇവിടെ ആകെയുള്ള വ്യവസായം രാവിലെ മുതല്‍ പണിയൊന്നും ചെയ്യാതെ ട്രോള്‍ ഇറക്കുന്നതാണ്.

നരേന്ദ്ര മോദി നട്ടെല്ലുള്ള പ്രധാനമന്ത്രിയാണ്. ഭരണത്തിലേറി ആദ്യത്തെ ആറു മാസം കൊണ്ടു ഡല്‍ഹിയില്‍ അഴിമതി തുടച്ചുമാറ്റിയെന്നും 67% ജനങ്ങള്‍ക്കു ശുചിമുറി ഇല്ലാതിരുന്ന സ്ഥാനത്ത് ഇന്ന് 69% ആളുകള്‍ക്കും ശുചിമുറി സൗകര്യം ലഭിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. നല്ലതു ചെയ്യുന്നതു പിണറായി വിജയനാണെങ്കിലും താന്‍ അംഗീകരിക്കുമെന്നും കണ്ണന്താനം പറഞ്ഞു.


Other News in this category4malayalees Recommends