യുഎസിലെ 19കാരിയുടെ കന്യകാത്വത്തിന് ലേലത്തില്‍ ലഭിച്ചത് 33 മില്യണ്‍ പൗണ്ട്...!! ഗിസെല്ലെയുടെ വെര്‍ജിനിറ്റിക്ക് വിലയിട്ടിരിക്കുന്നത് ദുബായിലെ വ്യവസായ പ്രമുഖന്‍;മോഡല്‍ തന്റെ സ്ത്രീത്വത്തെ വില്‍പനയ്ക്ക് വച്ചത് പഠനത്തിനും വീട് വാങ്ങാനും ലോകം ചുറ്റാനും

യുഎസിലെ 19കാരിയുടെ കന്യകാത്വത്തിന് ലേലത്തില്‍ ലഭിച്ചത് 33 മില്യണ്‍ പൗണ്ട്...!! ഗിസെല്ലെയുടെ  വെര്‍ജിനിറ്റിക്ക് വിലയിട്ടിരിക്കുന്നത് ദുബായിലെ വ്യവസായ പ്രമുഖന്‍;മോഡല്‍ തന്റെ സ്ത്രീത്വത്തെ വില്‍പനയ്ക്ക് വച്ചത് പഠനത്തിനും വീട് വാങ്ങാനും ലോകം ചുറ്റാനും
ആരും തൊടാത്ത തന്റ കന്യകാത്വം സിന്‍ഡ്രെല്ല എസ്‌കോര്‍ട്‌സ് സൈറ്റിലൂടെ ലേലത്തിന് വച്ച് യുഎസിലെ ഗിസെല്ലെ എന്ന 19കാരി കോടീശ്വരിയായി...!! ദുബായിലെ പേര് വെളിപ്പെടുത്താത്ത ബിസിനസ് പ്രമാണിയാണ് ഏറ്റവും കൂടുതല്‍ വിലയായ 33 മില്യണ്‍ പൗണ്ട് പറഞ്ഞ് ലേലമുറപ്പിച്ചിരിക്കുന്നത്. മോഡലായ ഈ പെണ്‍കുട്ടി തന്റെ സ്ത്രീത്വത്തെ വില്‍പനയ്ക്ക് വച്ചത് പഠനത്തിനും വീട് വാങ്ങാനും ലോകം ചുറ്റാനുമാണെന്നാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ തങ്ങളുടെ വെര്‍ജിനിറ്റി ഓണ്‍ലൈനില്‍ ലേലം ചെയ്യുന്നത് ഈ അടുത്ത കാലത്ത് വര്‍ധിച്ച് വരുന്നുണ്ട്. ഇക്കൂട്ടത്തില്‍ പെട്ടവരില്‍ സ്ത്രീത്വത്തെ വിറ്റ് വന്‍ ലാഭമുണ്ടാക്കിയവരുടെ ലിസ്റ്റിലായിരിക്കും ഇനി ഗിസെല്ലെയുടെ സ്ഥാനം. ഗിസെല്ലെയുടെ കന്യകാത്വത്തിന് 2.1 മില്യണ്‍ പൗണ്ട് വിലയിട്ട് കൊണ്ട് ഒരു ഹോളിവുഡ് നടന്‍ ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്താണെത്തിയിരിക്കുന്നത്. സിന്‍ഡ്രെല്ല വെബ്സൈറ്റിനെക്കുറിച്ച് കേള്‍ക്കുന്നതിന് മുമ്പ് തന്നെ താന്‍ വെര്‍ജിനിറ്റി ലേലത്തില്‍ വയ്ക്കാന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നുവെന്നാണ് ഗിസെല്ലെ പറയുന്നത്.

കന്യകാത്വം സ്വന്തം റിസ്‌കില്‍ വില്‍ക്കുന്നതിലും നല്ലത് ഇതുപോലുള്ള ഒരു ഏജന്‍സിയിലൂടെ വിപണനം ചെയ്യുന്നതായിരിക്കും സുരക്ഷിതമെന്ന് താന്‍ മനസിലാക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയുമായിരുന്നുവെന്നും ഈ യുവതി വിശദീകരിക്കുന്നു. ലേലത്തുകയുടെ 20 ശതമാനം ഈ വെബ്സൈറ്റിന് കമ്മീഷനായി നല്‍കണമെന്നതാണ് ചട്ടം. ഇത്രയും ഭീമന്‍ തുക ലേലത്തിലൂടെ കീശയിലാക്കാന്‍ സാധിക്കുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഗിസെല്ലെ വെളിപ്പെടുത്തുന്നത്.

യുവതികള്‍ ഇത്തരത്തില്‍ വെര്‍ജിനിറ്റി ലേലം ചെയ്യുന്നതിനെതിരെ പെരുകി വരുന്ന പ്രതിഷേധം കണ്ട് പരിഭ്രമിച്ച് പോയെന്നാണ് ഗിസെല്ലെ എടുത്ത് കാട്ടുന്നത്. ഇതൊരു വിമോചനമാണെന്നും തന്റെ ശരീരത്തെക്കുറിച്ച് എന്ത് തീരുമാനമെടുക്കാനും സ്ത്രീക്ക് കഴിയണമെന്നും താനിതിലൂടെ തെളിയിക്കുകയായിരുന്നുവെന്നും ഈ 19കാരി പറയുന്നു. കുറ്റപ്പെടുത്തുന്നവരെ ഭയന്നുള്ള ഒരു ലൈംഗിക ജീവിതത്തിന് തനിക്ക് താല്‍പര്യമില്ലെന്നും ഗിസെല്ലെ അഭിപ്രായപ്പെടുന്നു.


Other News in this category4malayalees Recommends