ദിലീപ് വിദേശത്ത് പോകുന്നത് നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണ്ണായക തെളിവ് നശിപ്പിക്കാന്‍ ; ആരോപണവുമായി ബൈജു കൊട്ടാരക്കര

ദിലീപ് വിദേശത്ത് പോകുന്നത് നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണ്ണായക തെളിവ് നശിപ്പിക്കാന്‍ ; ആരോപണവുമായി ബൈജു കൊട്ടാരക്കര
ദിലീപിനെ എന്നും കടന്നാക്രമിക്കുന്ന വ്യക്തികളില്‍ ഒരാളാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര .ദിലീപ് അറസ്റ്റിലായപ്പോഴും ജാമ്യത്തിലിറങ്ങിയപ്പോഴും തന്റെ നിലപാടുകള്‍ പരസ്യമായി തുറന്നടിച്ച വ്യക്തികളില്‍ ഒരാളാണ് .ഇപ്പോഴിതാ ഗുരുതര ആരോപണവുമായി ചാനല്‍ ചര്‍ച്ചയില്‍ ബൈജു രംഗത്തെത്തി.

ദിലീപിന്റെ വിദേശ യാത്ര നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന തെളിവ് നശിപ്പിക്കാനെന്ന് ബൈജു കൊട്ടാരക്കര ആരോപിച്ചു.ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ എന്ന പ്രധാന തെളിവ് പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.ഈ മൊബൈലും മെമ്മറി കാര്‍ഡും ഇതിനകം കടല്‍ കടന്നുവെന്ന് ബൈജു കൊട്ടാരക്കര ആരോപിച്ചു.ഇനിയിത് പോലീസിന് മഷിയിട്ടു നോക്കിയാലും ഇനി തെളിവ് കിട്ടില്ല .ദിലീപിന്റെ തിരക്കിട്ട വിദേശ സന്ദര്‍ശനം ഒഴിവാക്കാന്‍ പോലും പോലീസിന് ആയില്ലെന്നും യാത്രയ്ക്ക് ഗൂഢ ലക്ഷ്യമുണ്ടെന്നും ബൈജു ആരോപിച്ചു.

വിദേശത്ത് ദിലീപിന് വലിയ സ്വാധീനമുള്ളതിനാല്‍ വേഗം തെളിവ് നശിപ്പിക്കും.തെളിവ് നശിപ്പിക്കല്‍ മാത്രമല്ല സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നുണ്ട് .കേരളാ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയാണ് ദിലീപിന് ജാമ്യത്തില്‍ ഇളവ് കിട്ടാന്‍ കാരണം.

കേസില്‍ വിജയമുണ്ടാകുമെന്നാണ് പ്രതീക്ഷ.ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി കിട്ടണം.കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് വിശ്വസിക്കുന്നുവെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.എന്നാല്‍ ദിലീപിന്റെ വിദേശ യാത്രയ്ക്ക് അനുമതി നല്‍കിയത് ഗുരുതര വീഴ്ചയാണെന്നും ഇതു കേസിനെ ബാധിക്കുമെന്ന് വിശ്വസിക്കുന്നുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

Other News in this category4malayalees Recommends