ഗൂഢാലോചന നടത്തി ദിലീപും സുനിയും കാത്തിരുന്നത് നാലു വര്‍ഷം ; ആദ്യ രണ്ടു ശ്രമവും പരാജയപ്പെട്ടു ; നടിയോട് ക്വട്ടേഷനെന്ന് സുനി പറഞ്ഞതും തെളിവായി

ഗൂഢാലോചന നടത്തി ദിലീപും സുനിയും കാത്തിരുന്നത് നാലു വര്‍ഷം ; ആദ്യ രണ്ടു ശ്രമവും പരാജയപ്പെട്ടു ; നടിയോട് ക്വട്ടേഷനെന്ന് സുനി പറഞ്ഞതും തെളിവായി
മഞ്ജുവുമായുള്ള ദാമ്പത്യം തകര്‍ന്നതിന് പിന്നില്‍ നടിയാണെന്ന് വിശ്വസിച്ച് പകയോടെയാണ് ദിലീപ് ക്വട്ടേഷന്‍ കൊടുത്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.നടിയെ വാഹനത്തിലിട്ട് കൂട്ട ബലാത്സംഗം ചെയ്യാനായിരുന്നു തീരുമാനം.നാലു വര്‍ഷം മുമ്പാണ് ക്വട്ടേഷന്റെ തുടക്കം.നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ തറപ്പിച്ച് പറയുന്നുണ്ട് .

2013 ഏപ്രിലില്‍ എംജി റോഡിലെ ഹോട്ടലിലാണ് ആദ്യ ഗൂഢാലോചന നടന്നത് .കേരളത്തിന് പുറത്ത് ഒരു തവണ ആക്രമണത്തിന് പദ്ധതിയിടുകയും പരാജയപ്പെടുകയും ചെയ്തു.അമ്മയുടെ യോഗത്തിനെന്ന് പറഞ്ഞ് ദിലീപും സുനിയും ഒരേ ടവറില്‍ വന്നത് തെളിവായി പറയുന്നു.ആക്രമിക്കുന്ന സമയത്ത് ഇതൊരു ക്വട്ടേഷനാണെന്നു നടിയോട് സുനി പറഞ്ഞതും പോലീസ് വ്യക്തമാക്കുന്നു.

ക്വട്ടേഷന്‍ ഉറപ്പാക്കിയ 2013ല്‍ സുനിയും സംഘവും പദ്ധതിയിട്ടിരുന്നു.കേരളത്തിനു പുറത്തുള്ള ഈ ശ്രമം പരാജയപ്പെട്ടു.മൂന്നു വര്‍ഷത്തിന് ശേഷം വീണ്ടും പദ്ധതിയിട്ടു.മൂന്നാമത്തെ സമയമാണ് അക്രമം നടന്നത് .ഡബ്ബിങിനായി തൃശൂരില്‍ നിന്ന് എറണആകുളത്തേക്ക് വരുകയായിരുന്ന നടിയെ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി ആക്രമിക്കുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

Other News in this category4malayalees Recommends