ദിലീപ് സംശയ രോഗി ; അവസാന നിമിഷം വരെ ഒന്നിച്ച് ജീവിയ്ക്കാന്‍ ശ്രമിച്ചു ; ആക്രമിക്കപ്പെട്ട നടിയെ തെറ്റിദ്ധരിച്ചിരുന്നു ; മഞ്ജുവിന്റെ മൊഴി ദിലീപിന്റെ ' വിധി ' തീരുമാനിയ്ക്കും

ദിലീപ് സംശയ രോഗി ; അവസാന നിമിഷം വരെ ഒന്നിച്ച് ജീവിയ്ക്കാന്‍ ശ്രമിച്ചു ; ആക്രമിക്കപ്പെട്ട നടിയെ തെറ്റിദ്ധരിച്ചിരുന്നു ; മഞ്ജുവിന്റെ മൊഴി ദിലീപിന്റെ ' വിധി ' തീരുമാനിയ്ക്കും
നടന്‍ ദിലീപ് സംശയരോഗിയാണെന്നു മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍. നടിയെ ആക്രമിക്കാന്‍ എന്തിന് കൊട്ട്വേഷന്‍ കൊടുത്തെന്ന ചോദ്യത്തിന് ഉത്തരമാണ് സുപ്രധാനമൊഴി. എന്നാല്‍, ദിലീപിനു കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്നു തനിക്കറിയില്ലെന്നും മഞ്ജു അന്വേഷണസംഘത്തിനു മൊഴി നല്‍കി. നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രത്തില്‍ 13ാം സാക്ഷിയാണു മഞ്ജു. ആക്രമണത്തിനിരയായ നടിയാണ് ഒന്നാംസാക്ഷി.ആക്രമണത്തിന് ഇരയായ നടിയും ദിലീപാണ് പിന്നിലെന്ന് കരുതുന്നില്ലെന്നാണ് മൊഴി നല്‍കിയത് .എന്നാല്‍ ദിലീപും സുനിയും തമ്മിലുള്ള ബന്ധത്തില്‍ പറഞ്ഞ കള്ളവും സുനിയുടെ മൊഴിയിലെ സത്യവും ദിലീപിന് തിരിച്ചടിയാകുകയായിരുന്നു.

നാട്ടിലും വിദേശത്തും ദിലീപും കാവ്യാ മാധവനും ഒന്നിച്ചുള്ള പല സ്റ്റേജ് ഷോകളിലും ആക്രമണത്തിനിരയായ യുവനടി ഒപ്പമുണ്ടായിരുന്നു. ദിലീപിനെയും കാവ്യയേയും ബന്ധപ്പെടുത്തി പലതും പ്രചരിച്ചതിനു പിന്നില്‍ ഈ നടിയാണെന്നു ദിലീപ് തെറ്റിദ്ധരിച്ചിരുന്നു. അതിനാല്‍ നടിയോടു ദിലീപിനു നീരസമുണ്ടായിരുന്നെന്നും മഞ്ജുവിന്റെ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.പീഡനത്തിനിരയായ നടിയാണു ദിലീപ്-കാവ്യ ബന്ധത്തെപ്പറ്റി തന്നോടു പറഞ്ഞതെന്നു ദിലീപ് തെറ്റിദ്ധരിച്ചു. അതാണു നീരസത്തിനു കാരണമെന്നു കരുതുന്നു. എന്നാല്‍, ദിലീപ്കാവ്യ ബന്ധത്തെപ്പറ്റി ഈ നടി യാതൊന്നും തന്നോടു പറഞ്ഞിരുന്നില്ല. തെറ്റിദ്ധാരണ മാറ്റാന്‍ താന്‍ പലപ്പോഴും ശ്രമിച്ചു പരാജയപ്പെട്ടു. സംശയം വര്‍ധിച്ച്, ഒടുവില്‍ തങ്ങളുടെ വിവാഹമോചനത്തിലെത്തി. എന്തിനെയും സംശയത്തോടെ വീക്ഷിക്കുന്ന സ്വഭാവം ദിലീപിനുണ്ട്. അതാണു തങ്ങള്‍ക്കിടയില്‍ പ്രശ്‌നം വഷളാക്കിയതെന്നും മഞ്ജു പറഞ്ഞു.ഇത്തരം പ്രശങ്ങള്‍ക്കിടയിലെല്ലാം അങ്ങേയറ്റം സഹകരിച്ചു ജീവിക്കാന്‍ ശ്രമിച്ചു. ഒന്നിച്ചുപോകാന്‍ ബുദ്ധിമുട്ടാണെന്നു ബോധ്യപ്പെട്ടപ്പോഴാണു പിരിയാന്‍ തീരുമാനിച്ചതെന്നും മഞ്ജു വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട ശേഷം ചേര്‍ന്ന സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയാണെന്ന് മഞ്ജു പറഞ്ഞിരുന്നു.ഏതായാലും ദിലീപിന് നടിയോടുള്ള വിരോധം വ്യക്തമാക്കാന്‍ മഞ്ജുവിന്റെ മൊഴിയാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത് .അതിനാല്‍ ഈ മൊഴി നിര്‍ണ്ണായകവുമാണ് .

Other News in this category4malayalees Recommends