നാലു വയസ്സുകാരി ജഡ്ജിനോട് എല്ലാം തുറന്നുപറഞ്ഞു ; സഹപാഠിയുടെ ലൈംഗീക അതിക്രമം അവിശ്വസനീയം ; അസാധ്യമെന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കണ്ടെത്തില്‍ വിലപ്പോയില്ല

നാലു വയസ്സുകാരി ജഡ്ജിനോട് എല്ലാം തുറന്നുപറഞ്ഞു ; സഹപാഠിയുടെ ലൈംഗീക അതിക്രമം അവിശ്വസനീയം ; അസാധ്യമെന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കണ്ടെത്തില്‍ വിലപ്പോയില്ല
സഹപാഠിയുടെ ലൈംഗീക അതിക്രമം ആ നാലു വയസ്സുകാരി പോലീസിനോടും ജഡ്ജിനോടും പറഞ്ഞു.ഡല്‍ഹി സ്‌കൂളിലെ നാലു വയസ്സുകാരിയെ സഹപാഠിയായ അതേ പ്രായക്കാരന്‍ ലൈംഗീക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

സ്വകാര്യ മാക്‌സ്‌ഫോര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ നാലു വയസ്സുകാരിയാണ് തിരിച്ചെത്തിയപ്പോള്‍ വേദന കൊണഅട് പുളഞ്ഞത്.മാതാപിതാക്കളാണ് മുറിവ് കണ്ടെത്തിയത്.കുട്ടി തന്നെയാണ് സഹപാഠി ക്ലാസ് മുറിയിലും ടോയ്‌ലറ്റിലും വച്ച് സ്വകാര്യ ഭാഗത്ത് പെന്‍സില്‍ കയറ്റിയതും വിരലുപയോഗിച്ച് അതിക്രമം കാട്ടിയതും തുറന്നുപറഞ്ഞത്.

തന്റെ സ്വകാര്യഭാഗത്ത് പിടിച്ചെന്നും ടോയ്‌ലറ്റില്‍ ആയയും ടീച്ചറുമില്ലാതിരുന്നപ്പോള്‍ കൂര്‍ത്ത പെന്‍സില്‍ കുത്തികയററിയെന്നും കുട്ടി പറയുന്നു.മാതാപിതാക്കളോട് പറഞ്ഞ മൊഴി ജഡ്ജിയോടും പോലീസിനോടും ആവര്‍ത്തിച്ചു.കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചുവന്ന് തടിച്ചിരുന്നുവെന്ന് അമ്മയും പറയുന്നു.

സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധകുറവിനേയും അമ്മ വിമര്‍ശിക്കുന്നു.അസാധ്യം എന്നാണ് സ്‌കൂള്‍ അധികൃതര്‍ സംഭവത്തെ കുറിച്ച് പ്രതികരിച്ചത് .എന്നാല്‍ ആണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് മാറ്റണമെന്ന് കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു.

Other News in this category4malayalees Recommends