കാനഡയില്‍ ഈ വര്‍ഷം ക്രിസ്മസ് ട്രീ കിട്ടാക്കനിയാകുമോ...?നോവ സ്‌കോട്ടിയയിലെ ക്രിസ്മസ് ട്രീകളില്‍ ഭൂരിഭാഗവും നേരത്തെ തന്നെ വിദേശങ്ങളിലേക്ക് കയറ്റി; യുഎസില്‍ നിന്നും കരീബിയനില്‍ നിന്നും വന്‍ ഡിമാന്റ്; അഞ്ച് വര്‍ഷമായി കനേഡിയന്‍ ക്രിസ്മസ് ട്രീക്ക് പിടിവലി

കാനഡയില്‍ ഈ വര്‍ഷം ക്രിസ്മസ് ട്രീ കിട്ടാക്കനിയാകുമോ...?നോവ സ്‌കോട്ടിയയിലെ ക്രിസ്മസ് ട്രീകളില്‍ ഭൂരിഭാഗവും നേരത്തെ തന്നെ വിദേശങ്ങളിലേക്ക് കയറ്റി; യുഎസില്‍ നിന്നും കരീബിയനില്‍ നിന്നും വന്‍ ഡിമാന്റ്; അഞ്ച് വര്‍ഷമായി കനേഡിയന്‍ ക്രിസ്മസ് ട്രീക്ക് പിടിവലി
കാനഡയില്‍ ഇപ്രാവശ്യം ഒരു ക്രിസ്മസ് ട്രീ വാങ്ങാന്‍ നിങ്ങള്‍ ഒരുങ്ങിപ്പുറപ്പെടുകയാണെങ്കില്‍ അത്രയെളുപ്പം അത് ലഭിച്ചെന്ന് വരില്ലെന്നാണ് റിപ്പോര്‍ട്ട്. അതായത് നോവ സ്‌കോട്ടിയയിലെ ക്രിസ്മസ് ട്രീയുടെ മൊത്ത വില്‍പനക്കാര്‍ ഇവ നേരത്തെ തന്നെ വിദേശങ്ങളിലേക്ക് വിറ്റ് കഴിഞ്ഞുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇപ്രാവശ്യം യുഎസ്, കരീബിയന്‍ പ്രദേശങ്ങളില്‍ നിന്നും ക്രിസ്മസ് ട്രീകള്‍ക്ക് പതിവില്ലാത്ത വിധത്തില്‍ ഡിമാന്റുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതിനാല്‍ കാനഡയിലെ അഭ്യന്തര ഉപയോഗത്തിന് ക്രിസ്മസ്ട്രീ ഉണ്ടായേക്കില്ലെന്നും സൂചനയുണ്ട്.ഈ കൊല്ലം പതിവിലും നേരത്തെ ട്രീകളെല്ലാം തങ്ങള്‍ വിറ്റിരിക്കുന്നുവെന്നാണ് നോവസ്‌കോട്ടിയയിലെ ഗ്രൈഫോണ്‍ ഹില്‍ ഫാംസ് ഉടമയായ ഫ്രെഡ് എയ്ഡ്റ്റ് വെളിപ്പെടുത്തുന്നത്. തനിക്ക് ഇപ്രാവശ്യം വലിയ ഓര്‍ഡറുകളില്‍ 60 ശതമാനം വര്‍ധനവുണ്ടായെന്നാണ് നോവ സ്‌കോട്ടിയയിലെ ലുനെന്‍ബര്‍ഗ് കൗണ്ടിയിലെ കൃഷിക്കാരനായ ഇദ്ദേഹം വിശദീകരിക്കുന്നത്.

ഇന്നലെ കൂടി ന്യൂ ജഴ്‌സിയിലേക്ക് ഒരു ലോഡ് ട്രീകള്‍ കയറ്റി അയച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. സീസന്റെ തുടക്കത്തില്‍ ഇദ്ദേഹം കരീബിയന്‍ പ്രദേശങ്ങളിലേക്ക് എട്ട് ലോഡുകളും അയച്ചിരിക്കുന്നു. ക്രിസ്മസ് ട്രീകള്‍ വളര്‍ത്തുന്ന 10 പ്രമുക കര്‍ഷകരുടെ കൂട്ടായ്മയായ ലുനെന്‍ബര്‍ഗ് ബാല്‍സാം ഫിര്‍ കോ ഓപ്പറേറ്റീവിലെ ഒരു അംഗമാണ് ഇദ്ദേഹം. രണ്ട് വര്‍ഷം മുമ്പ് ഈ കൂട്ടായ്മ 8000 മരങ്ങളായിരുന്നു വിറ്റിരുന്നത്. എന്നാല്‍ ഈ ഹോളിഡേ സീസണില്‍ ഇവര്‍ 13,000 മരങ്ങളാണ് കയറ്റി അയച്ചിരിക്കുന്നത്. കനേഡിയന്‍ ക്രിസ്മസ്ട്രീകള്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ഡിമാന്റേറുന്നുവെന്നാണ് കനേഡിയന്‍ ക്രിസ്മസ് ട്രീ ഗ്രോവേര്‍സ് അസോസിയേഷന്‍ വെളിപ്പെടുത്തുന്നത്.

Other News in this category4malayalees Recommends