കാനഡയിലെ കാല്‍ഗറിയില്‍ വ്യവസായ രംഗത്ത് നികുതി ഉയരുന്നു, വ്യവസായം താഴേക്കും

കാനഡയിലെ കാല്‍ഗറിയില്‍ വ്യവസായ രംഗത്ത് നികുതി ഉയരുന്നു, വ്യവസായം താഴേക്കും
ടൊറന്റോ: കാല്‍ഗറിയിലെ വ്യവസായ രംഗം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം നികുതി വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. അതേസമയം വ്യവസായ മേഖലയുടെ വളര്‍ച്ച താഴേക്കാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സിഡിഹോവ് ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.

കാനഡയിലെ പ്രമുഖ നഗരങ്ങളെയാണ് ഇവര്‍ പഠന വിധേയമാക്കിയത്. വ്യവസായമേഖലയില്‍ നികുതി സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ചാണ് ഇവര്‍ പഠിച്ചത്. പത്ത് നഗരങ്ങളില്‍ കാല്‍ഗറിയെക്കാള്‍ നികുതി ബാധ്യത കുറഞ്ഞ നഗരം സസാക്ച്യുണ്‍ ആണ്. ആല്‍ബര്‍ട്ടയിലെ വ്യവസായ നികുതി അന്തരീക്ഷം മെച്ചപ്പെട്ടിട്ടുണ്ട്.

വ്യവസായ നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ നഗരം ആല്‍ബര്‍ട്ടയാണെന്നും റിപ്പോര്‍ട്ട് തയാറാക്കിയ ആദം ഫൗണ്ട് പറയുന്നു. അതേസമയം പ്രവിശ്യ, മുനിസിപ്പല്‍ തലങ്ങളിലുളള നികുതി വര്‍ദ്ധന ഇവര്‍ക്ക് ഭീഷണിയാകുന്നുണ്ട്.
Other News in this category4malayalees Recommends