രാഹുല്‍ ശക്തനായ എതിരാളി ; പപ്പു എന്നു പരിഹസിക്കപ്പെട്ടിരുന്നയാള്‍ ആരാലും അവഗണിക്കാനാകാത്ത നേതാവായെന്ന് ശിവസേന

രാഹുല്‍ ശക്തനായ എതിരാളി ; പപ്പു എന്നു പരിഹസിക്കപ്പെട്ടിരുന്നയാള്‍ ആരാലും അവഗണിക്കാനാകാത്ത നേതാവായെന്ന് ശിവസേന
ഗുജറാത്ത് തിരഞ്ഞെടുപ്പ് അടുത്തതോടെ ചര്‍ച്ച രാഹുലും മോദിയുമായി ബന്ധപ്പെട്ടാണ് .സംസ്ഥാന രാഷ്ട്രീയത്തേക്കാള്‍ കേന്ദ്ര രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയാണ് .ഇപ്പോഴിതാ ശിവസേന ശക്തമായ രാഹുല്‍ സ്‌നേഹം പ്രകടിപ്പിച്ച് രംഗത്തു വന്നിരിക്കുന്നു.

നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് 'പപ്പു' എന്ന വിളിച്ച് പരിഹസിച്ചിരുന്ന രാഹുല്‍ ഗാന്ധി ഇന്ന് ആരാലും അവഗണിക്കാന്‍ കഴിയാത്ത നേതാവായി ഉയര്‍ന്നിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി രാഹുല്‍ ഗാന്ധിയുടെ ഓരോ ചലനവും ഉറ്റുനോക്കുകയാണെന്നും' ശിവസേന തങ്ങളുടെ മുഖപത്രമായ സാമ്‌നയിലൂടെ പറഞ്ഞു.

ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പോടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനാണ് ബിജെപിയുടെ ഏറ്റവും വലിയ കരുത്തെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല.' ശിവസേന പറഞ്ഞു.

രാഷ്ട്രീയത്തില്‍ പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ പാര്‍ട്ടികള്‍ തമ്മിലുളള പോരാട്ടം സര്‍വ്വസാധാരണമാണെങ്കിലും രാഷ്ട്രീയത്തില്‍ തന്നെ ആരും എതിര്‍ക്കാന്‍ പാടില്ലെന്ന സാഹചര്യം ഞെട്ടിക്കുന്നതാണെന്ന് പറയുന്ന ശിവസേന ഇത്തരത്തില്‍ രാജ്യത്ത് സംജാതമായിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വളര്‍ച്ചയെന്നും ലേഖനത്തിലൂടെ പറയുന്നു.

രാഹുല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേയ്ക്ക് വരുന്നതിനെ ബിജെപി എതിര്‍ക്കുകയാണ്. ഔറംഗസേബ് രാജ് എന്ന പേരെല്ലാം നല്‍കിയാണ് ബി.ജെ.പിയുടെ വിമര്‍ശനം. രാഹുല്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനെയും ബി.ജെ.പി പരിഹസിക്കുന്നു. ഈ നിലയിലുളള പ്രചരണങ്ങള്‍ ഒഴിവാക്കാന്‍ ബിജെപി തയ്യാറാകണം. പകരം ഹൈന്ദവ ശക്തികളുടെ വിജയമായി പരിഗണിച്ച് രാഹുലിന്റെ ക്ഷേത്രദര്‍ശനത്തെ സ്വാഗതം ചെയ്യുകയാണ് അവര്‍ ചെയ്യേണ്ടത്. ആര്‍എസ്എസ് രാഹുലിനെ അഭിനന്ദിക്കാന്‍ മുന്നോട്ടുവരണമെന്നും' ശിവസേന അഭിപ്രായപ്പെട്ടു.

Other News in this category4malayalees Recommends