അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ; പ്രതി 16 കാരന്‍ ; മോചന ദ്രവ്യമായി ചോദിച്ചത് 20 ലക്ഷം രൂപ

അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ; പ്രതി 16 കാരന്‍ ; മോചന ദ്രവ്യമായി ചോദിച്ചത് 20 ലക്ഷം രൂപ
കുട്ടി കുറ്റവാളികളുടെ എണ്ണം ഏറുകയാണ്.16 വയസ്സുകാരന്‍ അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.ഹരിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത് .

20 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടാണ് ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് .എന്നാല്‍ പോലീസ് വിവരം അറിഞ്ഞെന്ന് മനസിലാക്കിയതോടെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു.പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണഅ കൊലപാതകി.

ബുധനാഴ്ച വൈകീട്ടാണ് ഇയാള്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ തന്റെ കൂടെ കൊണ്ടുപോയത് .പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും അയല്‍ക്കാരും അന്വേഷിച്ചെങ്കിലും കണ്ടെത്തിനായില്ല.ഇതിനിടയില്‍ അയല്‍ക്കാരന്റെ ഫോണിലേക്ക് 20 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ വിളി എത്തുകയായിരുന്നു.

തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ സമീപിച്ചു.ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത് .പെണ്‍കുട്ടിയുടെ പിതാവിന്റെ കടയിലെ ജോലിക്കാരന്റെ ഭാര്യാ സഹോദരനാണ് പ്രതി.

വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത് .

Other News in this category



4malayalees Recommends