മുസ്ലീം യുവാവിനെ മഴുകൊണ്ട് വെട്ടി ജീവനോടെ കത്തിച്ച സംഭവം ; മൃഗത്തെ പോലെ കൊലപ്പെടുത്തി ; ക്രൂരത ചെയ്തവരെ തൂക്കി കൊല്ലണമെന്ന് ഇരയുടെ ഭാര്യ

മുസ്ലീം യുവാവിനെ മഴുകൊണ്ട് വെട്ടി ജീവനോടെ കത്തിച്ച സംഭവം ; മൃഗത്തെ പോലെ കൊലപ്പെടുത്തി ; ക്രൂരത ചെയ്തവരെ തൂക്കി കൊല്ലണമെന്ന് ഇരയുടെ ഭാര്യ
മഴുകൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി ജീവനോടെ കത്തിച്ച് കൊലപ്പെടുത്താന്‍ മാത്രം അപ്രസുല്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് കൊല്ലപ്പെട്ട അഫ്രസുലിന്റെ ഭാര്യ ഗുല്‍ബഹാര്‍ ബീവി ചോദിക്കുന്നു.മൃഗത്തെ കൊല ചെയ്ത പോലെ അഫ്രസുലിനെ കൊല്ലുകയും ദൃശ്യങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുക്കുകയും ചെയ്തയാളെ തൂക്കിലേറ്റണമെന്ന് അവര്‍ പറഞ്ഞു.

രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഈ അറും കൊലപാതകം.ലൗ ജിഹാദിന്റെ പേരിലാണ് ക്രൂര കൊലപാതകം നടന്നതെന്നാണ് റിപ്പോര്‍ട്ട് .

ഒരു മുസ്ലീം ആയതിനാലാണ് അദ്ദേഹം കൊല്ലപ്പെട്ടത് .എനിക്ക് നീതി ലഭിക്കണം.അദ്ദേഹം കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് അറിഞ്ഞത് .എല്ലാ ദിവസവും വിളിക്കാറുണ്ട്. ചൊവ്വാഴ്ചയും വിളിച്ചിരുന്നു.എന്താണ് ലവ് ജിഹാദെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി.

അതിനിടെ കൊലപാതകം നടന്ന ദിവസം രാവിലെ മകനോട് സംസാരിച്ചിരുന്നെന്ന് അഫ്രസുലിന്റെ അമ്മ പറഞ്ഞു.കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്നറിയില്ല.വീഡിയോ കണ്ടു.കൊലപാതകിയെ ശിക്ഷിക്കണമെന്നും അമ്മ പറഞ്ഞു.മൂന്നു പെണ്‍കുട്ടികളുടെ പിതാവാണ് അഫ്രസുല്‍.ഇളയ മകളുടെ വിവാഹത്തിന് ഈ മാസം രാജസ്ഥാനിലേക്ക് പോകാനിരിക്കുകയായിരുന്നു.കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടമായിരിക്കുന്നത് .

Other News in this category4malayalees Recommends