സിഎന്‍എന്റെ ഹീറോ ഓഫ് ദ ഇയര്‍ പുരസ്‌കാര പട്ടികയില്‍ രണ്ട് ഇന്ത്യാക്കാര്‍

സിഎന്‍എന്റെ ഹീറോ ഓഫ് ദ ഇയര്‍ പുരസ്‌കാര പട്ടികയില്‍ രണ്ട് ഇന്ത്യാക്കാര്‍
വാഷിങ്ടണ്‍: സിഎന്‍എന്‍ ഹീറോ ഓഫ് ദ ഇയര്‍ അന്തിമ പട്ടികയില്‍ രണ്ട് ഇന്ത്യാക്കാരും. പത്ത് പേരടങ്ങുന്ന പട്ടികയിലാണ് ഇന്ത്യാക്കാര്‍ ഇടം പിടിച്ചിരിക്കുന്നത്.
പിറ്റ്‌സ്ബര്‍ഗില്‍ നിന്നുളള ടെക്‌സസില്‍ നിന്നുളള മോന പട്ടേല്‍ എന്നിവരാണ് പട്ടികയിലുളളത്. ഈ മാസം പതിനേഴിനാണ് പുരസ്‌കാരം സമര്‍പ്പിക്കുന്നത്. ഓണ്‍ലൈന്‍ വഴി നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് വിജയിയെ നിശ്ചയിക്കുന്നത്. ഒരു ലക്ഷം അമേരിക്കന്‍ ഡോളറാണ് സമ്മാനം.

കമ്പോഡിയയിലെ ഹോട്ടലുകളില്‍ നിന്നുളള സോപ്പുകള്‍ ശേഖരിച്ച് പുനര്‍നിര്‍മിച്ച് ആവശ്യമുളള ഗ്രാമങ്ങളില്‍ എത്തിച്ച് കൊടുക്കുന്ന ഒരു എന്‍ജിഒ സ്ഥാപകനാണ് സമീര്‍ ലഖാനി. കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കെ 2014ലാണ് ലഖാനി ഈ സംരംഭത്തിന് തുടക്കമിട്ടത്. കമ്പോഡിയ സന്ദര്‍ശനത്തിനിടെ ഇവിടെയുളള ചില ആളുകള്‍ക്ക് സോപ്പ് ഇപ്പോഴും താങ്ങാനാകാത്ത ഒരു ആഡംബര വസ്തുവാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇദ്ദേഹം ഈ രംഗത്തേക്ക് കടന്നത്. ഒരു അമ്മ തന്റെ നവജാത ശിശുവിനെ തുണി നനയ്ക്കാന്‍ ഉപയോഗിക്കുന്ന സോപ്പ് പൊടിയും വെള്ളവും കൊണ്ട് കുളിപ്പിക്കുന്നത് താന്‍ കണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഈ ദൃശ്യം തനിക്ക് ഒരിക്കലും മറക്കാനാകില്ല. പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല വിദ്യാര്‍ത്ഥിയായ ലഖാനി തുടര്‍ന്ന് പരിസ്ഥിതി സൗഹൃദ സോപ്പ് നിര്‍മാണത്തിലേക്ക് തിരിഞ്ഞു.

ഇപ്പോള്‍ ഈ എന്‍ജിഒയ്ക്ക് രാജ്യത്തെമ്പാടുമായി നാല് സോപ്പ് പുനരുത്പാദന കേന്ദ്രങ്ങളുണ്ട്. ഇതിലൂടെ 35 ഗ്രാമീണ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നു. ഉപയോഗിച്ച സോപ്പുകള്‍ ശുചീകരിക്കുകയും രൂപം മാറ്റി സോപ്പ് കട്ടകളോ ലിക്വിഡ് സോപ്പോ ആക്കി മാറ്റുന്നു. തങ്ങളുടെ എന്‍ജിഒയുടെ സേവനങ്ങള്‍ 650000പേര്‍ക്ക് ലഭിക്കുന്നുണ്ട്. ഇതിന് പുറമെ ശുചിത്വ ബോധവത്ക്കരണ ക്ലാസുകളും നടത്തുന്നുണ്ട്. ഇതിലൂടെ മൂന്ന് സേവനങ്ങളാണ് തങ്ങള്‍ നടത്തുന്നതെന്നും ലഖാനി പറയുന്നു. മാലിന്യങ്ങള്‍ ഭൂമിയിലേക്ക് എത്തുന്നത് തടയുന്നു. ഗ്രാമീണ ജനതയ്ക്ക് തൊഴില്‍ നല്‍കുന്നു, നാട്ടുകാര്‍ക്ക് സോപ്പ് നല്‍കുന്നു.

അംഗവൈകല്യമുളളവര്‍ക്ക് സഹായം നല്‍കുന്ന ആളാണ് മോന പട്ടേല്‍. സാന്‍ അന്റോണിയോ അംപ്യൂട്ടീ ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയിലൂടെയാണ് സേവനങ്ങള്‍. ഇവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുളള സഹായങ്ങളാണ് നല്‍കുന്നത്. ഇവര്‍ക്കായി പിന്തുണയും വിദ്യാഭ്യാസവും വിനോദവും ഒരുക്കുന്നു. ഇതിന് പുറമെ ധനമായും സഹായം നല്‍കുന്നുണ്ട്. കൃത്രിമ അവയവങ്ങള്‍ വച്ച് പിടിപ്പിക്കാനും വീടിനും വാഹനങ്ങള്‍ ഇവരുടെ സൗകര്യത്തിന് വേണ്ടി സജ്ജീകരിക്കാനും സഹായം നല്‍കുന്നു.

എല്ലാ മാസവും മുപ്പത് മുതല്‍ അറുപത് പേര്‍ വരെ ഒത്തുകൂടി തങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വയ്ക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. ഇവരുടെ കാല്‍ മുട്ടിന് താഴെ വച്ച് മുറിച്ച് മാറ്റിയതാണ്. താന്‍ ഇത്തരമൊരു അവസ്ഥയില്‍ ജീവിക്കുന്നത് കൊണ്ട് ഇത്തരക്കാരുടെ പ്രശ്‌നങ്ങള്‍ തനിക്ക് വേഗം മനസിലാകുമെന്നും ഇവര്‍ പറയുന്നു. 1990ല്‍ നടന്ന ഒരു വാഹനാപകടത്തിലാണ് ഇവരുടെ കൈമുട്ടിന് താഴെ വച്ച് മുറിച്ച് മാറ്റേണ്ടി വന്നത്. മദ്യപിച്ച് വാഹനമോടിച്ച ഒരാളാണ് തന്നെ ഇത്തരത്തിലാക്കിയതെന്നും ഇവര്‍ പറയുന്നു. കാള്‍ പോളി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് സംഭവം. അന്ന് തനിക്ക് പതിനേഴ് വയസ് മാത്രമായിരുന്നു പ്രായമെന്നും ഇവര്‍ പറയുന്നു. വാഹനത്തിനും ഒരു ലോഹദണ്ഡിനുമിടയില്‍ പെട്ട് തന്റെ കാലും പാദവും ഉരഞ്ഞ് പോയി. തന്റെ ശരീരവും ഭാവിയും അതോടെ രൂപം മാറി. മോനി പറഞ്ഞ് നിര്‍ത്തുന്നു.
Other News in this category4malayalees Recommends