പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന് ഇനി ഓണ്‍ലൈന്‍ അപേക്ഷ,നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം

പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന് ഇനി ഓണ്‍ലൈന്‍ അപേക്ഷ,നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം
ദുബായ്: പ്രവാസി മലയാളികള്‍ക്കു കേരള സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിന് ഇനി ഓണ്‍ലൈന്‍ അപേക്ഷ. നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുക.

ഇതിനു മുന്നോടിയായി പ്രവാസി മലയാളി ഡേറ്റാബേസും തയാറാക്കുന്നുണ്ട്. എന്‍ആര്‍കെ ഐഡന്റിറ്റി കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ ആദ്യം പ്രവാസി കേരളീയ ഡേറ്റാബേസില്‍ റജിസ്റ്റര്‍ ചെയ്യണം. അങ്ങനെ റജിസ്റ്റര്‍ ചെയ്തവര്‍ക്കു യൂസര്‍ നെയിമും പാസ്‌വേര്‍ഡും ലഭിക്കും. അതുപയോഗിച്ച് എന്‍ആര്‍കെ വെബ്‌സൈറ്റില്‍ പ്രവേശിച്ചു തിരിച്ചറിയല്‍ കാര്‍ഡിനായുള്ള അപേക്ഷ നല്‍കാം.

പ്രവാസികളെയും കേരളത്തില്‍ തിരികെയെത്തുന്ന പ്രവാസികളെയും കുറിച്ചുള്ള കൃത്യവും സമഗ്രവുമായ ഡേറ്റാബേസിനു രൂപം നല്‍കുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി. പ്രവാസികള്‍ക്കുവേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഈ ഡേറ്റാബേസ് പ്രയോജനപ്പെടുത്താനാണു ലക്ഷ്യമിടുന്നത്. വിദേശ രാജ്യങ്ങളിലും കേരളത്തിനു പുറത്ത് ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും ജോലിനോക്കുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികള്‍ക്കു തങ്ങളുടെ വിവരങ്ങള്‍ ഈ ഡേറ്റാബേസില്‍ റജിസ്റ്റര്‍ ചെയ്യാം. പ്രവാസികാര്യ വകുപ്പിന്റെ എല്ലാ സേവനങ്ങളും ലഭിക്കുന്നതിന് ഈ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമായിരിക്കും.
Other News in this category4malayalees Recommends