രാഹുലിന്റെ ഈ വിനയത്തിന് സോഷ്യല്‍മീഡിയയില്‍ കൈയ്യടി ; ക്യൂനിന്ന് വിമാനത്തില്‍ കയറി മാതൃക കാട്ടി

രാഹുലിന്റെ ഈ വിനയത്തിന് സോഷ്യല്‍മീഡിയയില്‍ കൈയ്യടി ; ക്യൂനിന്ന് വിമാനത്തില്‍ കയറി മാതൃക കാട്ടി
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കെത്താനുള്ള തയ്യാറെടുപ്പിലാണ് രാഹുല്‍ഗാന്ധി.വിഐപിയായ രാഹുല്‍ തന്റെ ജനകീയതയിലൂടെ വാര്‍ത്തയിലിടം നേടി കഴിഞ്ഞു.പ്രസംഗത്തിലും ജീവിത രീതിയിലും ആരോപണം ഉന്നയിക്കുന്നതിലുമൊക്കെ ഒരു രാഹുല്‍ സ്റ്റൈലും വന്നുകഴിഞ്ഞു.മാധ്യമങ്ങളില്‍ രാഹുലിന് പ്രശംസകളും കിട്ടി തുടങ്ങി.

ഇപ്പോഴിതാ ഇന്‍ഡിഗോ വിമാനത്തില്‍ കയറാന്‍ രാഹുല്‍ ക്യൂ നില്‍ക്കുന്ന ചിത്രങ്ങള്‍ ട്രെന്റാവുകയാണ് .ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയിലാണ് രാഹുല്‍ വിമാനത്തില്‍ കയറാന്‍ ക്യൂ നില്‍ക്കുന്നത് .ചിത്രം ഇന്റിഗോ തന്നെയാണ് പുറത്തുവിട്ടത് .സോണിയാഗാന്ധിയ്ക്ക് ആശംസകളറിയിക്കാന്‍ രാവിലെ ഡല്‍ഹിയിലെത്തിയതാണ് രാഹുല്‍ .ചിലര്‍ പുകഴ്ത്തിയപ്പോള്‍ ചിലര്‍ വിമര്‍ശവുമായി എത്തി.രാഹുല്‍ എസ്പിജി സുരക്ഷയുള്ള വ്യക്തിയാണെന്നും ഇത്തരത്തിലുള്ള തമാശകള്‍ ഒഴിവാക്കണമെന്നും നിരവധി പേര്‍ കമന്റ് ചെയ്തു.

Other News in this category4malayalees Recommends