മക്കളുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ ദമ്പതികളോട് പറഞ്ഞു ; എല്ലാം തകര്‍ന്ന അവസ്ഥയില്‍ നിന്ന് വിധി തിരുത്തിയെഴുതി ഇവര്‍; ദമ്പതികള്‍ക്കിപ്പോള്‍ മക്കള്‍ 51 പേര്‍

മക്കളുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ ദമ്പതികളോട് പറഞ്ഞു ; എല്ലാം തകര്‍ന്ന അവസ്ഥയില്‍ നിന്ന് വിധി തിരുത്തിയെഴുതി ഇവര്‍; ദമ്പതികള്‍ക്കിപ്പോള്‍ മക്കള്‍ 51 പേര്‍
ഭാര്യയ്ക്ക് ഗര്‍ഭാശയ അര്‍ബുദമാണെന്നറിഞ്ഞ് റാണ തകരുകയല്ല ചെയ്തത് .സ്വന്തം ചോരയില്‍ കുഞ്ഞ് പിറക്കില്ലെന്നും ഡോക്ടര്‍ അവരോട് പറഞ്ഞതോടെ യുപി മുസാഫര്‍നഗര്‍ സ്വദേശികളായ റാണയും ഭാര്യ മീനാറാണിയും തകര്‍ന്നു.സ്വന്തം രക്തത്തില്‍ കുഞ്ഞ് പിറക്കില്ലെങ്കിലും ജീവിതത്തില്‍ വളര്‍ത്താന്‍ കുഞ്ഞ് കിട്ടാതിരിക്കില്ലല്ലോ എന്നായി ദമ്പതികളുടെ ചിന്ത.അംഗവൈകല്യമുള്ള ആണ്‍കുഞ്ഞിനെ അവര്‍ ദത്തെടുത്തു.എന്നാല്‍ അഞ്ചു വയസ്സുമാത്രമായിരുന്നു ആയുസ്സ് .കുഞ്ഞ് മരിച്ചതോടെ ആകെ തളര്‍ന്ന ദമ്പതികള്‍ മാറി ചിന്തിച്ചു.ഒടുവില്‍ അനാഥ കുട്ടികളെ പരിപാലിച്ചു.

പിന്നീട് അനാഥ കുട്ടികള്‍ക്ക് തണലായി.മികച്ച വിദ്യാഭ്യാസവും ആഹാരവും നല്‍കി സ്വന്തം മക്കളെ പോലെ പരിപാലിച്ചു.ജാതിയോ മത വിശ്വാസമോ ഒന്നും സ്‌നേഹത്തിന് തടസ്സമാകില്ല.ശാരീരിക പരിമിതികളുള്ള കുട്ടികളാണ് വളരുന്നവരില്‍ ഭൂരിഭാഗവും.അവര്‍ക്ക് വേണ്ട എല്ലാ സൗകര്യവും ദമ്പതികള്‍ ഒരുക്കി നല്‍കുന്നുണ്ട് .ഗ്രാമ വാസികളും പഞ്ചായത്ത് അധികൃതരും ദമ്പതികള്‍ക്ക് വേണ്ട സഹായമെല്ലാം ചെയ്യുന്നുണ്ട് .

ഇവര്‍ ദത്തെടുത്ത കുട്ടികളില്‍ ചിലരെ ഇവര്‍ വിവാഹം കഴിപ്പിച്ച് അയക്കുകയും മറ്റ് ചിലര്‍ക്ക് ജോലി നേടികൊടുക്കുകയും ചെയ്തു.ഇവര്‍ വലുതാക്കി പഠിപ്പിച്ച മക്കള്‍ തന്നെ ഇവരുടെ വാര്‍ധക്യത്തില്‍ സംരക്ഷിക്കുമെന്ന ഉറപ്പോടെയാണ് ഈ ദമ്പതികളുടെ ജീവിതം.

Other News in this category4malayalees Recommends