ജിഷ വധക്കേസ്: അമിറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി, അമിറുളിനെതിരെ 10ലധികം ഡിഎന്‍എ ഫലങ്ങള്‍, മുറിവും തുപ്പലും മണ്ണും മുടിയും തെളിവായി

ജിഷ വധക്കേസ്: അമിറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി, അമിറുളിനെതിരെ 10ലധികം ഡിഎന്‍എ ഫലങ്ങള്‍, മുറിവും തുപ്പലും മണ്ണും മുടിയും തെളിവായി
കൊച്ചി: കേരളം കാത്തിരുന്ന ആ വിധി പ്രസ്താവിച്ചു. അമിറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. അമിറുളിനെതിരെ 10ലധികം ഡിഎന്‍എ ഫലങ്ങളുണ്ടായിരുന്നു. മുറിവും തുപ്പലും മണ്ണും മുടിയുമൊക്കെ അമിറുളിനെ കുടുക്കി.

എന്‍ അനില്‍കുമാറാണ് വിധി പ്രസ്താവിച്ചത്. ശകേസില്‍ ശിക്ഷ പിന്നീട് തീരുമാനിക്കും. ദലിത് പീഡനം, കൊലപാതകം അടക്കം 17 വകുപ്പുകളാണ് അന്വേഷണ സംഘം പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ശാസ്ത്രീയമായ അഞ്ച് തെളിവുകളാണ് പ്രതിക്കെതിരെ പൊലീസ് കണ്ടെത്തിയിരുന്നത്. ജിഷയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച അമിറുള്‍ ഇസ്ലാമിന്റെ ഉമിനീര്‍, കത്തിയില്‍നിന്നും ലഭിച്ച രക്തം, ജിഷയുടെ വീട്ടിലെ വാതിലിലുണ്ടായിരുന്ന രക്തം, കട്ടിലിലുണ്ടായിരുന്ന രക്തം, അമിറുളിന്റെ വിരലടയാളം എന്നിവ ജിഷയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.


കേരളത്തില്‍ ആദ്യമായി ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തില്‍ തെളിയിച്ച കേസ് കൂടിയായിരിക്കും ജിഷ വധക്കേസ്. ആറ് മാസത്തോളം കേസില്‍ രഹസ്യവിചാരണ നടന്നു. കേസില്‍ അന്തിമ വാദം നവംബര്‍ 21ന് ആരംഭിച്ചിരുന്നു. എട്ട് ദിവസമായിരുന്നു അന്തിമ വാദം നീണ്ടുനിന്നത്.
Other News in this category4malayalees Recommends