ഒബാമയുടെ ടോയ്‌ലറ്റ് കഴുകാന്‍ പോലും യോഗ്യതയില്ലാത്തയാളാണ് ട്രംപ് ;യുഎസ്എ ടുഡേ

ഒബാമയുടെ ടോയ്‌ലറ്റ് കഴുകാന്‍ പോലും യോഗ്യതയില്ലാത്തയാളാണ് ട്രംപ് ;യുഎസ്എ ടുഡേ
വാഷിങ്ടണ്‍: ഒബാമയുടെ ടോയ്‌ലറ്റ് കഴുകാന്‍ പോലും യോഗ്യതയില്ലാത്തയാളാണ് ട്രംപ് എന്ന് അമേരിക്കയിലെ പ്രമുഖ ദിനപത്രമായ യു.എസ്.എ ടുഡേ. എഡിറ്റോറിയല്‍ പേജിലാണ് പ്രസിഡന്റിനെതിരെ കടുത്ത പരാമര്‍ശം.

'ഒബാമയുടെ ലൈബ്രറിയിലെ ടോയ്‌ലറ്റ് വൃത്തിയാക്കാനോ ജോര്‍ജ് ബുഷിന്റെ ഷൂ പോളിഷ് ചെയ്യാനോ പോലും യോഗ്യതയില്ലാത്തയാളാണ് ട്രംപ്' എന്നാണ് എഡിറ്റോറിയലില്‍ പറയുന്നത്. വനിതാ സെനറ്റും ഡെമോക്രാറ്റിക് പാര്‍ട്ടി മെമ്പറുമായ ഗില്ലി പ്രാന്‍ഡിനെതിരെ അസഭ്യമായ ഭാഷയില്‍ ട്വീറ്റ് ചെയ്തതാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. 'സംഭാവന കിട്ടാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തയാളാണ് ഗില്ലി' എന്നായിരുന്നു ട്രംപിന്റെ വിവാദ ട്വീറ്റ്. ഇത്തരമൊരു മോശമായ ട്വീറ്റിലൂടെ പ്രസിഡന്റ് പദവിയില്‍ ഇരിക്കാന്‍ ട്രംപ് അര്‍ഹനല്ലെന്ന് തെളിയിച്ചിരിക്കുകയാണെന്നും എഡിറ്റോറിയല്‍ പറയുന്നു.

ട്രംപ് വെറും വഷളനാണെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിലെ വനിതാ സെനറ്റര്‍മാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഒബാമയും ബുഷും പല നിലയ്ക്കും വാക്കുപാലിക്കാതിരിക്കുകയും കള്ളം പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഒരു ഘട്ടത്തില്‍ പോലും സഭ്യതവിട്ടുള്ള പെരുമാറ്റം ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും എഡിറ്റോറിയല്‍ പറയുന്നു.
Other News in this category4malayalees Recommends