ബ്രാന്‍ഡ്‌ഫോര്‍ഡ് ആശുപത്രിക്ക് സമീപമുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ബ്രാന്‍ഡ്‌ഫോര്‍ഡ് ആശുപത്രിക്ക് സമീപമുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു
ടൊറന്റോ: ബ്രാന്‍ഡ്‌ഫോര്‍ഡ് ജനറല്‍ ആശുപത്രിയ്ക്ക് സമീപമുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെടിവയ്പിനെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെട്ടു.

ആശുപത്രിക്ക് പുറത്ത് ശക്തമായ പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളും കൂട്ടിരിപ്പുകാരും സുരക്ഷിതമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെടിവയ്പില്‍ കൊല്ലപ്പെട്ടയാളെ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
Other News in this category4malayalees Recommends