ആത്മാര്‍ത്ഥതയില്ലാത്ത അഴിമതി നിറഞ്ഞ മാധ്യമങ്ങള്‍ക്ക് അവാര്‍ഡ്'

ആത്മാര്‍ത്ഥതയില്ലാത്ത അഴിമതി നിറഞ്ഞ മാധ്യമങ്ങള്‍ക്ക് അവാര്‍ഡ്'
വാഷിങ്ടണ്‍: അമേരിക്കയിലെ മുഖ്യധാര മാധ്യമങ്ങളുമായി അത്ര നല്ല ബന്ധം ഇല്ലാത്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമ അവാര്‍ഡ് സംഘടിപ്പിക്കുന്നു. അതും 'ഏറ്റവും ആത്മാര്‍ത്ഥതയില്ലാത്തതും അഴിമതിയും' നടത്തുന്ന മാധ്യമങ്ങള്‍ക്കാണ് അവാര്‍ഡ് ഒരുക്കുന്നത്.

സിഎന്‍എന്‍, എബിസി ന്യൂസ്, ദി ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളുമായി അത്ര നല്ല ബന്ധമല്ല ട്രംപിനുള്ളത്. ഈ ജനകീയ മാധ്യമങ്ങളെ 'വ്യാജ' മാധ്യമമെന്ന് പലപ്പോഴും ട്രംപ് വിശേഷിപ്പിച്ചിട്ടുണ്ട്.

ട്വിറ്ററിലൂടെയാണ് ട്രംപ് ഈ വിവരം അറിയിച്ചത്. എന്തായാലും ഈ അവാര്‍ഡ് കാറ്റഗറിയില്‍ നിന്ന് ട്രംപിന്റെ പ്രിയ വാര്‍ത്ത ചാനലായ ഫോക്‌സ് ന്യൂസ് ഒഴിവാക്കിയിട്ടുണ്ട്.
Other News in this category4malayalees Recommends