23 കാരിയായ ബന്ധുവിനൊപ്പം ഒളിച്ചോടിയ മൂന്നു കുട്ടികളുടെ പിതാവിനെ ബന്ധുക്കള്‍ കൊലപ്പെടുത്തി ; യുവതിയ്ക്കും പരിക്ക്

23 കാരിയായ ബന്ധുവിനൊപ്പം ഒളിച്ചോടിയ മൂന്നു കുട്ടികളുടെ പിതാവിനെ ബന്ധുക്കള്‍ കൊലപ്പെടുത്തി ; യുവതിയ്ക്കും പരിക്ക്
23 കാരിയായ ബന്ധുവിനൊപ്പം ഒളിച്ചോടിയ 30 കാരനെ യുവതിയുടെ കുടുംബം കൊലപ്പെടുത്തി. യുവതിയ്ക്ക് പരിക്കേറ്റു. കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക് നഗറില്‍ വെള്ളിയാഴ്ചയാണ് സംഭവം. മൂന്നു കുട്ടികളുടെ പിതാവായ ദിനേശും ബന്ധുവായ യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. നാലു ദിവസം മുമ്പാണ് ഇവര്‍ ഒളിച്ചോടിയത്.

സംഭവം പുറത്തുവന്നതോടെ യുവതിയുടെ സഹോദരന്‍ ശങ്കര്‍, അമ്മാവന്‍ റിങ്കു എന്നിവര്‍ മയൂര്‍ വിഹാര്‍ ഫേസ് ഒന്നിലെ വീട്ടിലെത്തി ഇവരെ ആക്രമിക്കുകയായിരുന്നു. ദിനേശ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. വിവാഹിതനായ ബന്ധുവിനൊപ്പം ഒളിച്ചോടിയ യുവതി കുടുംബത്തിന്റെ അഭിമാനം നശിപ്പിച്ചെന്ന് സഹോദരന്‍ പറഞ്ഞു.

യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. അടുത്ത മാസത്തേക്ക് നടത്താനിരുന്ന പദ്ധതിയിട്ടിരുന്നത്. തുടര്‍ന്നാണ് ഇവര്‍ ഒളിച്ചോടിയത്. കല്യാണത്തിനായി കരുതിയിരുന്ന ആഭരണവും പണവും കൊണ്ടായിരുന്നു ഒളിച്ചോട്ടം.

Other News in this category4malayalees Recommends