ബഹ്‌റൈന്‍ ലാല്‍ കെയേര്‍സ് 2018 കലണ്ടര്‍ പ്രകാശനം ചെയ്തു

ബഹ്‌റൈന്‍ ലാല്‍ കെയേര്‍സ് 2018 കലണ്ടര്‍ പ്രകാശനം ചെയ്തു

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ന്റെ 2018 ലെ കലണ്ടര്‍ പ്രകാശനം പ്രശസ്ത സിനിമാതാരവും, കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്ടിവല്‍ ഡയറക്ടറുമായ ശ്രീ. രവീന്ദ്രന്‍ നിര്‍വഹിച്ചു. ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് 2017 ല്‍ നടത്തിയ പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍ തയ്യാരാക്കിയിരിക്കുന്നത്. തദവസരത്തില്‍ ബഹ്‌റൈന്‍ ലാല്‍ കെയെര്‍സിന് വേണ്ടി പ്രസിഡന്റ് ജഗത് കൃഷ്ണകുമാറും , സെക്രെട്ടറി ഫൈസല്‍ എഫ് എം ചേര്‍ന്ന് ശ്രീ. രവീന്ദ്രനു മോമെന്‌ടോ നല്‍കി ആദരിച്ചു. ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ട്രെഷറര്‍ ഷൈജു, ജോ. സെക്രെട്ടറി അരുണ്‍ തൈക്കാട്ടില്‍, മറ്റു എക്‌സിക്യുട്ടീവ് അംഗങ്ങളായ സുബിന്‍ സുരേന്ദ്രന്‍, ജസ്റ്റിന്‍ ഡേവിസ്, അജീഷ് മാത്യു, വിഷ്ണു മണ്ണടി, രതിന്‍ തിലക്, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.Other News in this category4malayalees Recommends