അഭിഷേക് ഐശ്വര്യ ദമ്പതികളുടെ 21 കോടിയുടെ പുതിയ വീടിന്റെ ചിത്രം വൈറലാകുന്നു

അഭിഷേക് ഐശ്വര്യ ദമ്പതികളുടെ 21 കോടിയുടെ പുതിയ വീടിന്റെ ചിത്രം വൈറലാകുന്നു
ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റെയും പുതിയ വീട് സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

മുംബൈ ബാദ്രയിലെ കുര്‍ള കെട്ടിടത്തിലാണ് ദമ്പതികളുടെ പുതിയ വീട്. 21 കോടി രൂപ മുടക്കിയാണ് വീട് പണികഴിപ്പിച്ചിരിക്കുന്നത്. ആര്‍ക്കിടെക്ച്ചറല്‍ ഡൈജസ്റ്റാണ് പുതിയ വീടിന്റെ വിശേഷങ്ങള്‍ പുറത്ത് വിട്ടത്.

5500 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടാണ് ബോളിവുഡിലെ ഇപ്പോഴത്തെ സംസാര വിഷയം. അത്യാഢംബര സൗകര്യങ്ങളോടെയുള്ളതാണ് വീട്. ഒരു ഇന്‍ ഹൗസ് ടീം ആണ് വീടിന്റെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സോനം കപൂറിന്റെ അയല്‍വാസിയാകുകയാണ് താര ദമ്പതികള്‍.

Other News in this category



4malayalees Recommends