യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വന്ന ശേഷം യുപിയില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 30 പേര്‍ ; ആറു മാസത്തിനിടെ 19 ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ !

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വന്ന ശേഷം യുപിയില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 30 പേര്‍ ; ആറു മാസത്തിനിടെ 19 ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ !
യോഗി സര്‍ക്കാര്‍ അധികാരമേറ്റശേഷം യു.പിയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 30 പേര്‍. 29 ഏറ്റുമുട്ടലുകളിലായാണ് 30 പേര്‍ കൊല്ലപ്പെട്ടത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ആറുമാസത്തിനിടെ 19 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് നടന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നവംബര്‍ 22ന് യോഗി ആദ്യനാഥ് സര്‍ക്കാറിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.

നോട്ടീസ് ലഭിച്ച് ഒന്നര മാസത്തിനുള്ളില്‍ എട്ട് ഏറ്റുമുട്ടലുകളാണ് യു.പിയില്‍ നടന്നത്. പുതുവര്‍ഷത്തില്‍ മൂന്നെണ്ണവും നടന്നു. എന്നാല്‍ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പൊലീസ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ നിന്നും ഞങ്ങള്‍ക്ക് ഇതുവരെ യാതൊരു നോട്ടീസും ലഭിച്ചിട്ടില്ല.' യു.പിയിലെ ആഭ്യന്തര പ്രിന്‍സിപ്പല് സെക്രട്ടറി അരവിന്ദ് കുമാര്‍ പറയുന്നു.

യോഗി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 2017 മാര്‍ച്ച് 30നും ഡിസംബര്‍ 31നും ഇടയില്‍ 921 ഏറ്റുമുട്ടലുകളാണ് യു.പിയില്‍ നടന്നത്. 2214 അറസ്റ്റുകളാണ് ഇതില്‍ നടന്നത്. 196 പ്രതികള്‍ക്കും 210 പൊലീസുകാര്‍ക്കും ഈ ഏറ്റുമുട്ടലുകളില്‍ പരുക്കേറ്റിട്ടുണ്ട്. മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.Other News in this category4malayalees Recommends