ഭാര്യമാരെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍ ; 40 കാരന്‍ മൂന്നാം വിവാഹം കഴിച്ചതോടെ ആകെ മാറിപ്പോയി'

ഭാര്യമാരെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍ ; 40 കാരന്‍ മൂന്നാം വിവാഹം കഴിച്ചതോടെ ആകെ മാറിപ്പോയി'
ഭാര്യമാര്‍ക്ക് സന്തോഷം നല്‍കാന്‍ മയക്കുമരുന്നുപയോഗിച്ചയാള്‍ ഷാര്‍ജയില്‍ പിടിയിലായി. മൂന്നാം തവണയും വിവാഹം കഴിച്ചതോടെ മറ്റ് രണ്ടുഭാര്യമാരും പ്രശ്‌നങ്ങള്‍ തുടങ്ങി. ഇതോടെയാണ് ഭാര്യമാരെ സന്തോഷിപ്പിക്കാന്‍ മയക്കുമരുന്നു ശീലമാക്കിയത്.ഒടുവില്‍ 40 കാരന്‍ അഴിക്കുള്ളിലുമായി. തന്റെ മൂന്നാമത്തെ വിവാഹ ശേഷം കുടുംബപ്രശ്‌നങ്ങള്‍ ആരംഭിച്ചതോടെ സുഹൃത്താണ് തന്നോട് മയക്കുമരുന്ന് ഉപയോഗിക്കാന്‍ പറഞ്ഞത്. ഇതോടെ എന്റെ സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിച്ചില്ല. മയക്കു മരുന്ന് ഉപയോഗിച്ചതോടെ കരുത്തനായി തോന്നി ഭാര്യമാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. ഇതു യുഎഇയില്‍ നിരോധിച്ച കാര്യം താന്‍ അറിഞ്ഞില്ലെന്നും പ്രതി കോടതിയില്‍ പറഞ്ഞു.

താന്‍ നിരപരാധിയാണ്. ഭാര്യമാരെ സന്തോഷിപ്പിക്കാന്‍ വേറെ വഴിയില്ലായിരുന്നുവെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. ഭാര്യമാരുടെ സ്‌നേഹവും ബഹുമാനവും കിട്ടാനാണ് മയക്കുമരുന്ന് ഉപയോഗം തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.മെതാംഫിറ്റമിന്‍ ക്രിസ്റ്റല്‍ അല്ലെങ്കില്‍ ക്രിസ്റ്റല്‍ മെഥ് എന്ന് അറിയപ്പെടുന്ന മയക്കുമരുന്നാണ് പ്രതി ഉപയോഗിച്ചത്.


Other News in this category4malayalees Recommends