എനിക്കറിയാമായിരുന്നു ഞാനൊരു ദിവസം കര്‍ണന്‍ ചെയ്യുമെന്ന് !! വിക്രം പറയുന്നു

എനിക്കറിയാമായിരുന്നു ഞാനൊരു ദിവസം കര്‍ണന്‍ ചെയ്യുമെന്ന് !! വിക്രം പറയുന്നു
എനിക്കറിയാമായിരുന്നു ഞാനൊരു ദിവസം കര്‍ണന്‍ ചെയ്യുമെന്ന് ,,പറയുന്നത് ചിയാന്‍ വിക്രമാണ്. തമാശയായിട്ടാണ് വിക്രം ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ഇടതു കൈയ്യിലെ സൂര്യന്റെ ടാറ്റൂ കാണിച്ചാണ് വിക്രം ഇതു പറഞ്ഞത്.

ആള്‍ക്കാര്‍ എന്നോട് ഏതു തരം കഥാപാത്രം ചെയ്യാനാണ് താല്‍പര്യമെന്ന് ചോദിക്കുമ്പോള്‍ ഞാന്‍ പറയാറുണ്ടായിരുന്നു, ചരിത്രപരമായ കഥാപാത്രങ്ങളെന്ന്. അങ്ങനെ ഒരു ആഗ്രഹത്തിന്റെ പുറത്താണ് കൈയില്‍ സൂര്യനെ പിടിച്ചുകെട്ടിയത്. ഇത് ഞാന്‍ തന്നെ ഡിസൈന്‍ ചെയ്തതാണ്.മഹാഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് കര്‍ണന്‍. ആ കഥ ആര്‍.എസ്. വിമല്‍ എഴുതിയിരിക്കുന്നത് വളരെ മനോഹരമായിട്ടാണ്. എല്ലാവര്‍ക്കും അറിയാവുന്ന കഥയാണ് മഹാഭാരതം എന്നത്. എന്നാല്‍, വിമല്‍ അത് പ്രസന്റ് ചെയ്യുന്നത് വ്യത്യസ്തമായൊരു രീതിയിലാണ്' വിക്രം പറഞ്ഞു.

സ്‌കെച്ച് പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ എത്തിയപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിക്രം



Other News in this category



4malayalees Recommends