യുകെയില്‍ ഓസി ഫ്‌ലൂ നരവേട്ട തുടരുന്നു; ഈ ആഴ്ച കവര്‍ന്നത് 85 പേരുടെ ജീവന്‍; മരണ നിരക്കില്‍ ഒരാഴ്ചക്കിടെ 77 ശതമാനം പെരുപ്പം; ചികിത്സിക്കാനാവാതെ എന്‍എച്ച്എസ് നിസ്സഹായമായി കൈ മലര്‍ത്തുമ്പോള്‍ യുകെ ശവപ്പറമ്പാവുമോ....???

യുകെയില്‍ ഓസി ഫ്‌ലൂ നരവേട്ട തുടരുന്നു; ഈ ആഴ്ച കവര്‍ന്നത് 85 പേരുടെ ജീവന്‍;  മരണ നിരക്കില്‍ ഒരാഴ്ചക്കിടെ 77 ശതമാനം പെരുപ്പം; ചികിത്സിക്കാനാവാതെ എന്‍എച്ച്എസ് നിസ്സഹായമായി കൈ മലര്‍ത്തുമ്പോള്‍ യുകെ ശവപ്പറമ്പാവുമോ....???
2009ല്‍ അന്താരാഷ്ട്രതലത്തില്‍ മൂന്ന് ലക്ഷത്തോളം പേരുടെ ജീവനെടുത്ത സ്വിനെ ഫ്ലൂ..... 1968ല്‍ ഒരു മില്യണ്‍ പേരുടെ മരണത്തിന് വഴിയൊരുക്കിയ ഹോംഗ് കോംഗ് ഫ്ലൂ.....തുടങ്ങിയവയേക്കാളോ അല്ലെങ്കില്‍ അവയ്ക്ക് സമാനമായ തോതിലേ മരണം വിതയ്ക്കാന്‍ ശേഷിയുള്ള ഓസി ഫ്‌ലൂ യുകെയിലാകമാനം തുടങ്ങിയ നരവേട്ട വര്‍ധിതമായ തോതില്‍ തുടരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ കടുത്ത മുന്നറിയിപ്പേകുന്നത്. ഈ പനി ബാധിച്ച് ഈ ആഴ്ച മാത്രം രാജ്യവ്യാപകമായി മരിച്ചിരിക്കുന്നത് 85 പേരാണ്. ഇതില്‍ നിരവധി ടീനേജര്‍മാരടക്കമുള്ളവര്‍ ഉള്‍പ്പെടുന്നുവെന്നത് കടുത്ത ആശങ്കയാണ് ജനിപ്പിക്കുന്നത്.

കഴിഞ്ഞ ആഴ്ച ഈ പനി കവര്‍ന്നെടുത്ത ജീവനുകള്‍ 48 പേരുടേതായിരുന്നുവെന്ന് താരതമ്യപ്പെടുത്തുമ്പോള്‍ പനിമരണ നിരക്കില്‍ ഒരാഴ്ചക്കിടെ 77 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നതെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഡാറ്റകള്‍ സാക്ഷ്യപ്പെടുത്തുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ വിന്റര്‍ എന്‍എച്ച്എസിനെ വീര്‍പ്പ് മുട്ടിച്ച് കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ പനിബാധിതര്‍ക്ക് അത്യാവശ്യ ചികിത്സ നല്‍കാന്‍ പോലും ഇവിടുത്തെ ഹെല്‍ത്ത് സര്‍വീസിന് സാധിക്കാത്ത പരിതാപകരമായ അവസ്ഥയും സംജാതമായിട്ടുണ്ട്. അതിനാല്‍ പനിബാധിതര്‍ കൂട്ടത്തോടെ മരിച്ച് വീണ് യുകെ ഒരു ശവപ്പറമ്പാകുന്നതിനുള്ള സാധ്യതയും പെരുകി വരുകയാണ്.

മൊത്തത്തില്‍ വിലയിരുത്തിയാല്‍ 2017 ഒക്ടോബറിന് ശേഷമുള്ള മാസങ്ങളിലായി ഈ പനി വൈറസ് പിടിപെട്ട് യുകെയിലാകമാനം 1938 പേരാണ് ഹോസ്പിറ്റലില്‍ അഡ്മിറ്റായിത്തീര്‍ന്നിരിക്കുന്നത്. ചെറുപ്രായത്തിലുള്ള നിരവധി പേര്‍ പോലും ഓസി ഫ്‌ലൂ ബാധിച്ച് മരിച്ചു കൊണ്ടിരിക്കുന്നുവെന്നത് കടുത്ത ആശങ്കയാണ് ജനിപ്പിക്കുന്നത്. വടക്കന്‍ സ്‌കോട്ട്ലന്‍ഡിലെ ആപ്പിള്‍ക്രോസിലെ ബെതാനി വാക്കര്‍ എന്ന 18 കാരി ഈ പനിബാധിച്ച് മരിച്ചുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പനിയും ന്യൂമോണിയയും പരിധി വിട്ട് പിടിമുറുക്കി ബെതാനിയുടെ ജീവന്‍ കവരുകയായിരുന്നു.

ഓസി ഫ്ലൂ വയോജനങ്ങളെ താരതമ്യേന അനായാസം ബാധിച്ച് അപകടം വരുത്തി വയ്ക്കുമെന്ന മുന്നറിയിപ്പ് സാധൂകരിക്കുന്ന വിധത്തിലുള്ള നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിലെ വീരസൈനികനായ ചിചെസ്റ്ററിലെ 95 കാരന്‍ ഓവന്‍ ഹാര്‍ഡി ഓസി ഫ്ലൂ പിടിപെട്ട് മരിച്ചുവെന്ന് വെളിപ്പെട്ടിരുന്നു. കൂടാതെ 56 വയസുള്ള മെലാനി കൂംബസിന്റെ ജീവനും ഓസി ഫ്‌ലൂ ഇക്കഴിഞ്ഞ ആഴ്ചയില്‍ കവര്‍ന്നെടുത്തിട്ടുണ്ട്. രാജ്യത്ത് ഓസി ഫ്‌ലൂ ഏറ്റവുമധികം സംഹാരതാണ്ഡവമാടിയിരിക്കുന്നത് സ്‌കോട്ട്ലന്‍ഡിലാണ്. ഇവിടെ ഓരോ ഒരു ലക്ഷം രോഗികളിലും 107.3 പേര്‍ക്ക് ഇന്‍ഫ്ലുവന്‍സ ബാധയുണ്ടായിരിക്കുന്നു.വടക്കന്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഓരോ ഒരു ലക്ഷം രോഗികളിലും ഇത് 52.6 ശതമാനവും വെയില്‍സില്‍ 38.9 ശതമാനവും ഇംഗ്ലണ്ടില്‍ 37.3 ശതമാനവുമാണ് ഇന്‍ഫ്‌ലുവന്‍സ ബാധ.രണ്ട് വ്യത്യസ്ത സ്‌ട്രെയിനുകളിലുള്ള വൈറസുകളാണ് ഇവിടെ മരണം വിതയ്ക്കുന്നത്.

Other News in this category4malayalees Recommends