പത്തുരൂപ കാണിച്ച് 7 വയസ്സുകാരിയെ സഹോദരന്‍ നോക്കി നില്‍ക്കേ പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസുകാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു ; സംഭവം നോയിഡയില്‍

പത്തുരൂപ കാണിച്ച് 7 വയസ്സുകാരിയെ സഹോദരന്‍ നോക്കി നില്‍ക്കേ പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസുകാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു ; സംഭവം നോയിഡയില്‍
7 വയസ്സുകാരിയെ സഹോദരന്‍ നോക്കി നില്‍ക്കേ 45 കാരനായ പോലീസ് കോണ്‍സ്റ്റബിള്‍ പീഡിപ്പിച്ചു. പത്തു രൂപ കാണിച്ച് പ്രലോഭിച്ചാണ് പോലീസ് ഉദ്യോഗസ്ഥനായ സുഭാഷ് സിംഗ് പെണ്‍കുട്ടിയോട് ക്രൂരത ചെയ്തത്. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ കൈകാര്യം ചെയ്യുകയായിരുന്നു. ഗൗതം ബുദ്ധ് നഗറിലുള്ള സെയിസ് ടാക്‌സ് വിഭാഗത്തില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുകയാണ് സുഭാഷ് സിംഗ്.ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയ്ക്കാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാള്‍ ബലമായി വീട്ടിലേക്ക് പിടിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടുന്നതറിഞ്ഞ് ഇയാള്‍ പെട്ടെന്ന് രക്ഷപ്പെട്ടു.വ്യാഴാഴ്ച വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ നാട്ടുകാരെത്തി ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു.പിന്നീട് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചു.

സുഭാഷ് സിംഗിനെതിരെ പോസ്‌കോ നിയമപ്രകാരം കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Other News in this category4malayalees Recommends