യുകെയിലേക്കില്ല ; ഒബാമ ഭരണകൂട നടപടിയില്‍ എതിര്‍പ്പറിയിച്ച് ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കി

യുകെയിലേക്കില്ല ; ഒബാമ ഭരണകൂട നടപടിയില്‍ എതിര്‍പ്പറിയിച്ച് ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കി
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുകെയിലേക്ക് നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കി. സെന്‍ട്രല്‍ ലണ്ടനില്‍ നിന്ന് മാറ്റിയ യുഎസ് എംബസിയുടെ ഉത്ഘാടനത്തിനാണ് ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കാനിരുന്നത്. 120 കോടി ഡോളര്‍ ചിലവിട്ടാണ് ഗ്രോസ്വെനര്‍ സ്‌ക്വയറില്‍ നിന്ന് യുഎസ് എംബസി മാറ്റിയത്. ഒബാമ അധികാരത്തിലിരുന്നപ്പോഴായിരുന്നു ഇത്.ഒബാമ ഭരണകൂടത്തിന്റെ ഈ തീരുമാനത്തിനെതിരെ തുറന്ന പോര് പ്രസ്താവിച്ചാണ് യാത്ര റദ്ദാക്കിയത്. ഒബാമ ഭരണകൂടത്തിലെ അഭ്യുദയ കാംക്ഷിയൊന്നുമല്ല ഞാന്‍. ലണ്ടനിലെ ഏറ്റവും നല്ല സ്ഥലത്തിരുന്ന എംബസിയാണ് 1.2 ബില്യണ്‍ ഡോളര്‍ ചിലവിട്ട് അത്ര പ്രാധാന്യമര്‍ഹിക്കാത്ത സ്ഥലത്തേക്ക് അവര്‍ മാറ്റിയത്. വളരെ മോശം ഇടപാട്. അതു ഞാന്‍ ഉത്ഘാടനം ചെയ്യണമെന്നാണോ ? സാധിക്കില്ല, ട്രംപ് ട്വിറ്ററില്‍ എഴുതി.

യുഎസ് എംബസിയുടെ ഉത്ഘാടനം സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ നിര്‍വഹിക്കും. ഈ മാസം 16നാണ് എബസി ഉദ്യോഗസ്ഥര്‍ക്കായി തുറന്നു നല്‍കുന്നത്.

കഴിഞ്ഞ ജനുവരിയില്‍ യുഎസ് സന്ദര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയാണ് ട്രംപിനേയും ഭാര്യ മെലാനിയയേയും ക്ഷണിച്ചത്. ട്രംപിന്റെ വരവിനെതിരെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു.

Other News in this category4malayalees Recommends