ടി പി കേസ് പ്രതി അനൂപ് ജയിലില്‍ സമ്പാദിക്കുന്നത് അമ്പതിനായിരം രൂപയോളം ; ലഹരി വിറ്റ് വിലസുന്നു

ടി പി കേസ് പ്രതി അനൂപ് ജയിലില്‍ സമ്പാദിക്കുന്നത് അമ്പതിനായിരം രൂപയോളം ; ലഹരി വിറ്റ് വിലസുന്നു


ടിപി വധക്കേസ് പ്രതികള്‍ പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. ഗ്രൂപ്പ് ഫോട്ടോയെടുത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വിവാദം വലിയ ചര്‍ച്ചയായി. ഇപ്പോഴിതാ വിയ്യൂര്‍ ജയിലില്‍ കഞ്ചാവ് കച്ചവടവും. വില്‍പന മാസ വരുമാനം 50,000 രൂപ വരെ. ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രതി എം.സി.അനൂപാണു ജയിലില്‍ പത്തിരട്ടി വിലയ്ക്ക് ലഹരി വില്‍ക്കുന്നത്.

ജയിലിലെ മേസ്തിരി പട്ടം രാഷ്ട്രീയ സ്വാധീനം ക1ണ്ട് നേടിയ അനൂപ്, പുറം പണിക്കു പോകുന്ന തടവുകാരെ ഭീഷണിപ്പെടുത്തി ബീഡിയും കഞ്ചാവും മദ്യവും പുറത്ത് നിന്ന് എത്തിക്കും. ഇതു വിപണിയിലുള്ളതിന്റെ പത്തിരട്ടി വരെ വിലയ്ക്കു വില്‍ക്കും. സഹായിക്കാത്ത സഹതടവുകാരെ മര്‍ദിക്കുന്നതാണു ശൈലി. ജയിലിലെ പരാതിപ്പെട്ടിയില്‍ അജ്ഞാത കുറിപ്പിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.

രണ്ടാഴ്ച മുന്‍പ് റഹിം എന്ന തടവുകാരനെ ക്രൂരമായി മര്‍ദിച്ചു. പുറത്തുനിന്ന് ജയില്‍ മതിലിനുള്ളിലേക്ക് എറിഞ്ഞ കഞ്ചാവും ബീഡിയും എടുത്തു കൊടുക്കാത്തതായിരുന്നു കാരണമെന്നു പരാതിയില്‍ പറയുന്നു. റഹിം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഷാജി എന്ന തടവുകാരനെയും മര്‍ദിച്ചതായി പരാതിയിലുണ്ട്.


Other News in this category4malayalees Recommends