എച്ച്എംആര്‍സി നികുതിദായകരെ വിഢികളാക്കുന്നു;ഹോട്ട്‌ലൈനിലേക്ക് നികുതിദായകര്‍ വിളിക്കുമ്പോള്‍ വാഗ്ദാനം ചെയ്തതില്‍ ഇരട്ടി സമയം കാത്തിരുന്ന് വിഢികളാകുന്നു; ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കേള്‍ക്കുന്നത് ഓട്ടോമേറ്റഡ് മെസേജുകള്‍

എച്ച്എംആര്‍സി നികുതിദായകരെ വിഢികളാക്കുന്നു;ഹോട്ട്‌ലൈനിലേക്ക് നികുതിദായകര്‍ വിളിക്കുമ്പോള്‍ വാഗ്ദാനം ചെയ്തതില്‍ ഇരട്ടി സമയം കാത്തിരുന്ന് വിഢികളാകുന്നു;  ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കേള്‍ക്കുന്നത് ഓട്ടോമേറ്റഡ് മെസേജുകള്‍
എച്ച്എംആര്‍സി നികുതിദായകരെ വിഢികളാക്കുന്നുവെന്ന ആരോപണം ശക്തമായി. എച്ച്എംആര്‍സി ഹോട്ട്‌ലൈനിലേക്ക് നികുതിദായകര്‍ വിളിക്കുമ്പോള്‍ അവരെ നാല് മിനുറ്റിനകം ഒരു അഡ്‌സൈറുമായി ബന്ധപ്പെട്ടുത്തുന്നുവെന്നാണ് എച്ച്എംആര്‍സി അവകാശപ്പെടുന്നതെങ്കിലും ഇതിനായി നികുതിദായകര്‍ക്ക് അധികമായി ഒരു നാല് മിനുറ്റ് കൂടി കാത്ത് നില്‍ക്കേണ്ടി വരുന്നുണ്ടെന്നാണ് ആരോപണം. ഇത്തരത്തില്‍ തെറ്റായ വാഗ്ദാനം നല്‍കി എച്ച്എംആര്‍സി നികുതിദായകരെ വിഢികളാക്കുന്നുവെന്ന ആരോപണമാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്.

ഇത്തരത്തില്‍ എച്ച്എംആര്‍സി ഹോട്ട്‌ലൈനിലേക്ക് വിളിക്കുന്നവര്‍ക്ക് പറഞ്ഞതിലും കൂടുല്‍ സമയം കാത്തിരിക്കേണ്ടി വരുന്നുവെന്ന് ഗവണ്‍മെന്റിന്റെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഓട്ടോമേറ്റഡ് മെസേജുകള്‍ കേട്ട് കൊണ്ട് ആളുകള്‍ ലൈനില്‍ തുടരുകയാണെങ്കില്‍ എല്ലാ കാളുകളും വിജയകരമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് എച്ച്എംആര്‍സി അവകാശപ്പെടുന്നുണ്ടെന്നും കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ ഇത്തരത്തില്‍ എച്ച്എംആര്‍സി നടത്തുന്നഅവകാശവാദങ്ങളും നികുതിദായകന് അനുഭവിക്കാനാവുന്ന യാഥാര്‍ത്ഥ്യവും തമ്മില്‍ വളരെ വ്യത്യാസമുണ്ടെന്നാണ് പബ്ലിക്ക് അക്കൗണ്ട് കമ്മിറ്റിയുടെ ചെയര്‍മാനായി ലേബര്‍ എംപി മെഗ് ഹില്ലിയര്‍ എടുത്ത് കാട്ടുന്നത്.

എച്ച്എംആര്‍സി നടത്തുന്ന ഈ അവകാശവാദങ്ങള്‍ നേരല്ലെന്നും വിശ്വസനീയമല്ലെന്നും ഹില്ലിയര്‍ പറയുന്നു. അതിനാല്‍ ഇവര്‍ നികുതിദായകരെ വിഢികളാക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം ആരോപിക്കുന്നു. എച്ച്എംആര്‍സിയിലേക്ക് വിളിക്കുമ്പോള്‍ ദീര്‍ഘനേരം നീണ്ട് നില്‍ക്കുന്ന ഓട്ടോമേറ്റഡ് മെസേജുകള്‍ കേള്‍ക്കുന്ന അരോചകമായിട്ടാണ് മിക്കവര്‍ക്കും അനുഭവപ്പെടുന്നത്. പ്രത്യേകിച്ചും ഒരാള്‍ അത്യാവശ്യമായി തന്റെ ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇത് കേട്ടാല്‍ കടുത്ത ദേഷ്യമുണ്ടായെന്നും വരാം. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ എച്ച്എംആര്‍സിക്ക്‌മേല്‍ അധികമായ സമ്മര്‍ദമുണ്ടാകുമെന്നും കമ്മിറ്റി മുന്നറിയിപ്പേകുന്നുണ്ട്.

ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയേറിയിരിക്കുന്നതിനാല്‍ അതിന് ഇപ്പോള്‍ തന്നെ എച്ച്എംആര്‍സി തയ്യാറാകേണ്ടിയിരിക്കുന്നുവെന്നും ഹില്ലിയര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ പരിമിതമായ വിഭവങ്ങളുപയോഗിച്ച് ഇത് കൈകാര്യം ചെയ്യുകയെന്ന കടുത്ത വെല്ലുവിളി എച്ച്എംആര്‍സിയെ ശ്വാസം മുട്ടിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി തങ്ങളുടെ കസ്റ്റമര്‍ സര്‍വീസ് സ്റ്റാന്‍ഡേര്‍ഡുകള്‍ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് എച്ച്എംആര്‍സി വക്താവ് പ്രതികരിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends