ചെങ്ങന്നൂര്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

ചെങ്ങന്നൂര്‍ എംഎല്‍എ  കെ കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു
ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. 65 വയസായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അന്ത്യം.കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി.സി വിഷ്ണുനാഥിനെ 7983 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് രാമചന്ദ്രന്‍ നായര്‍ എം.എല്‍.എയായത്.

1953 ല്‍ ചെങ്ങന്നൂരിലെ ആല പഞ്ചായത്തിലാണ് അദ്ദേഹം ജനിച്ചത്. പന്തളം എന്‍.എസ്.എസ് കോളജിലും തിരുവനന്തപുരം ലോ കോളജിലുമായിട്ടിരുന്നു പഠനം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സജീവരാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം അടിയന്തരാവസ്ഥകാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. രണ്ട് തവണ സി.പി.ഐ.എം ചെങ്ങന്നൂര്‍ഏരിയ സെക്രട്ടറിയായിരുന്നു.

അഭിഭാഷകനായി പ്രവര്‍ത്തിച്ച അദ്ദേഹം ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായിട്ടുണ്ട്.Other News in this category4malayalees Recommends