പൂമരം മാര്‍ച്ച് 9ന് റിലീസ് ചെയ്യും ; എല്ലാവര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോ... കാളിദാസ് ജയറാം

പൂമരം മാര്‍ച്ച് 9ന് റിലീസ് ചെയ്യും ; എല്ലാവര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോ... കാളിദാസ് ജയറാം
ഏബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാളിദാസ് ജയറാമിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം പൂമരത്തിന്റെ റിലീസ് തിയതി സ്ഥിരീകരിച്ച് കാളിദാസ്. ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നുമില്ലെങ്കില്‍ 2018 മാര്‍ച്ച് 9ന് പൂമരം റിലീസ് ചെയ്യും. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം താരം സ്ഥിരീകരിച്ചത്.

അതേസമയം, സിനിമ പുറത്തിറങ്ങാന്‍ താമസിച്ചതിന് നൈസായി ട്രോളിയ താരം 2018ന്ന് വെച്ചില്ലെങ്കില്‍ 'എല്ലാ വര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോ'ന്ന് പറയൂന്നറിയാം അതോണ്ടാ എന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം പൂമരം റിലീസ് സംബന്ധിച്ച ട്രോളുകള്‍ക്ക് മറുപടി നല്‍കവെ ചിത്രം ഉടന്‍ എത്തുമെന്ന സൂചന കാളിദാസ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ചിത്രത്തിന്റെ സംഗീതവുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗോപീ സുന്ദറിനൊപ്പം കാളിദാസും ഏബ്രിഡ് ഷൈനും നില്‍ക്കുന്ന ചിത്രം പുറത്തുവിട്ടിരുന്നു.

Other News in this category



4malayalees Recommends