ഇന്ത്യയില്‍ പള്ളികള്‍ പൊളിക്കുന്ന മോഡി അബുദാബി അമ്പലത്തിന് കല്ലിടുന്നു

ഇന്ത്യയില്‍ പള്ളികള്‍ പൊളിക്കുന്ന മോഡി അബുദാബി അമ്പലത്തിന് കല്ലിടുന്നു
അബുദാബി: ആനപ്പുറത്തേറിയ ഹിന്ദു വര്‍ഗീയ അസഹിഷ്ണുതയ്ക്ക് നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന് ടെലികോണ്‍ഫറന്‍സിലൂടെ ഇന്ന് തറക്കല്ലിടുന്നു.

ബാബ്‌റി മസ്ജിദ് അടക്കമുള്ള നൂറുകണക്കിനു പള്ളികള്‍ തകര്‍ത്ത സംഘപരിവാര്‍ ഹിന്ദുത്വശക്തികള്‍ കഴിഞ്ഞ ദിവസവും അഴിച്ചുവിട്ട മുസ്‌ലിം വിരുദ്ധ നരനായാട്ടിനിടയില്‍ പത്തോളം പള്ളികള്‍ തകര്‍ക്കുകയോ കത്തിക്കുകയോ ചെയ്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ ശിലാസ്ഥാപനം മോഡി നടത്തുന്നത്.

ലോകത്ത് ആദ്യമായി മതസഹിഷ്ണുതയ്ക്ക് ഒരു വകുപ്പുതന്നെ രൂപീകരിച്ച യുഎഇയിലെ അബുദാബിയിലെ ഒരു രാജകുടുംബാംഗമാണ് അമ്പലം പണിയാന്‍ അഞ്ച് ഏക്കര്‍ സ്ഥലം അനുവദിച്ചത്. ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രത്തിന്റെ മാതൃകയിലുള്ള ക്ഷേത്രനിര്‍മാണം മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാകും. മതസഹിഷ്ണുതയ്ക്ക് മാതൃകയായി അമ്പലത്തിന് ഭൂമി അനുവദിച്ചതിന് അബുദാബി കിരീടാവകാശി ഷേഖ് മുഹമ്മദ്ബിന്‍ സയേദ് അല്‍ നഹ്യാന് ഗുജറാത്തിലെ അക്ഷര്‍ധാം ട്രസ്റ്റായ സ്വാമിനാരായണ്‍ സംസ്ഥാന്‍ നന്ദി പറഞ്ഞതാണ് ഏറെ കൗതുകകരം. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ഏറ്റവുമധികം മുസ്‌ലിം വംശീയഹത്യ നടന്നതും മോഡിയുടെ സ്വന്തം ഗുജറാത്തിലായിരുന്നുവെന്നതും ശ്രദ്ധേയം.

ഇന്ത്യയില്‍ മുസ്‌ലിങ്ങളെ കൊന്നൊടുക്കുകയും മുസ്‌ലിം പള്ളികള്‍ തകര്‍ക്കുകയും ചെയ്യുന്ന മോഡിയുടെ കക്ഷിക്ക് അമ്പലം പണിയാന്‍ ഭൂമി അനുവദിക്കരുതെന്ന ഒരു വിഭാഗം മുസ്‌ലിം പ്രമുഖരുടെ അഭ്യര്‍ഥന അവഗണിച്ചാണ് മോഡിയുടെ അഭ്യര്‍ഥന പ്രകാരം അമ്പലത്തിന് ഭൂമി അനുവദിച്ച് മുസ്‌ലിം രാഷ്ട്രമായ അബുദാബി മതസഹിഷ്ണുതയുടെ മഹോന്നത മാതൃകയായത്. അബുദാബിയിലെ സ്വാമിനാരായണ്‍ ക്ഷേത്രത്തില്‍ ഹോട്ടലുകള്‍, കരകൗശല വിപണനകേന്ദ്രങ്ങള്‍, പുസ്തകശാലകള്‍, ഭക്ഷ്യപാനീയ വില്‍പന കേന്ദ്രങ്ങള്‍ എന്നിവ കൂടി സ്ഥാപിച്ച് അമ്പലത്തെ വാണിജ്യ കേന്ദ്രം കൂടിയാക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ക്ഷേത്രപ്രവേശനത്തിന് വന്‍ തുക ഫീസായി ഈടാക്കുകയും ചെയ്യും. ആര്‍എസ്എസിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരിക്കും ഈ ക്ഷേത്രം. 33 ലക്ഷം ഇന്ത്യക്കാരുള്ള യുഎഇയില്‍ അമ്പലവുംഒരു ബിസിനസാക്കാനാണ് ബിജെപിയുടെ പ്ലാന്‍.

ഗുജറാത്ത് അക്ഷര്‍ധാം സ്വാമിനാരായണ്‍ ക്ഷേത്രത്തിലെ സന്യാസിമാരടങ്ങിയ ഒരു സംഘം പൂജാരിമാര്‍ നിരവധി ആര്‍എസ്എസ് പ്രമുഖരുടെ നേതൃത്വത്തില്‍ അബുദാബിയിലെ നിര്‍ദിഷ്ട ക്ഷേത്രഭൂമിയില്‍ തമ്പടിച്ചുവരുന്നു. ഇന്നു മോഡി നടത്തുന്ന ഭൂമിപൂജാ ചടങ്ങിലേയ്ക്കും മഹാഭൂരിപക്ഷവും സംഘപരിവാറുകാരടങ്ങുന്ന 2000 പേര്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളുവെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.
Other News in this category4malayalees Recommends