അബുദാബി കിരീടാവകാശിയെ കൊണ്ട് പോലും ജയ്ശ്രീറാം വിളിപ്പിച്ച നേതാവാണ് മോദിയെന്ന് വാര്‍ത്ത ; ദേശീയ ചാനലുകള്‍ക്കെതിരെ അറബ് മാധ്യമങ്ങള്‍

അബുദാബി കിരീടാവകാശിയെ കൊണ്ട് പോലും ജയ്ശ്രീറാം വിളിപ്പിച്ച നേതാവാണ് മോദിയെന്ന് വാര്‍ത്ത ; ദേശീയ ചാനലുകള്‍ക്കെതിരെ അറബ് മാധ്യമങ്ങള്‍
വ്യാജ ഫേസ്ബുക്ക് പോസ്റ്റുകളും മെസേജുകളും ഉണ്ടാക്കി സംഘപരിവാര്‍ പലപ്പോഴും നാണക്കേടുണ്ടാക്കുകയാണ്. ഇപ്പോഴിതാ അബുദാബി കിരീടാവകാശി ജയ്ശ്രീറാം വിളിച്ചെന്നുള്ള വാര്‍ത്തയുടെ സത്യം മൊറ്റാന്നാണ് .യു.എ.ഇയില്‍ സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ നടത്തിയ വ്യാജ വാര്‍ത്താപ്രചാരണം നാണക്കേടായിരിക്കുകയാണ്.

ഒരു ഹിന്ദു ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗത്തിന് തൊട്ടുമുമ്പ് അബുദാബി കിരീടാവകാശിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 'ജയ് ശ്രീറാം' എന്ന് പറഞ്ഞെന്നായിരുന്നു ചില സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്. ടൈംസ് നൌ, സീ ന്യൂസ് തുടങ്ങിയ മുഖ്യധാര ദേശീയ ചാനലുകളാണ് സംഘ്പരിവാര്‍ പടച്ചുവിട്ട വ്യാജ വീഡിയോ ഏറ്റുപിടിച്ച് പ്രചരിപ്പിച്ചത്.അറബ് മാധ്യമങ്ങളും വ്യാജ പ്രചരണത്തിനെതിരെ രംഗത്ത് വന്നു.2016 സെപ്റ്റംബറില്‍ ഗുരു മൊരാരി ബാപ്പുവിന്റെ നേതൃത്വത്തില്‍ അബുദാബിയില്‍ നടന്ന രാം കഥ എന്ന പരിപാടിയില്‍ യു.എ.ഇയിലെ എഴുത്തുകാരനായ സുല്‍ത്താന്‍ സൗഊദ് അല്‍ കസിമി സംസാരിക്കുന്ന വീഡിയോയാണ് അബുദാബി കിരീടാവകാശിയുടേതെന്ന പേരില്‍ പ്രചരിക്കപ്പെട്ടത്. എന്തായാലും സംഭവം നാണക്കേടായിരിക്കുകയാണ്.

Other News in this category4malayalees Recommends