വീട്ടിലെ അലമാര കുത്തി തുറന്ന് ഭര്‍ത്താവിന്റെ അറുപതിനായിരം രൂപയും ആറുപവനുമായി യുവതി ബസ് കണ്ടക്ടര്‍ക്കൊപ്പം ഒളിച്ചോടി ; പോലീസ് പിടിച്ചതോടെ പണികിട്ടി

വീട്ടിലെ അലമാര കുത്തി തുറന്ന് ഭര്‍ത്താവിന്റെ അറുപതിനായിരം രൂപയും ആറുപവനുമായി യുവതി ബസ് കണ്ടക്ടര്‍ക്കൊപ്പം ഒളിച്ചോടി ; പോലീസ് പിടിച്ചതോടെ പണികിട്ടി
പയ്യോളി കോട്ടക്കലില്‍ നിന്ന് ഒളിച്ചോടിയ കമിതാക്കളെ കര്‍ണ്ണാടകയില്‍ വച്ച് പോലീസ് പിടികൂടി. കര്‍ണ്ണാടകയിലെ വീരാജ്‌പേട്ടയിലെ ലോഡ്ജില്‍ വച്ചാണ് അയനിക്കാട് ചെത്തുപാറയില്‍ ഷിബീഷ്(31) കോട്ടല്‍ പള്ളിത്താഴെ ശ്രീത്ത(30) എന്നിവരെ പോലീസ് പിടികൂടിയത്.

ഈ കഴിഞ്ഞ ഏഴിന് പകല്‍ പതിനൊന്നരയ്ക്കായിരുന്നു അമ്മയുടെ ബന്ധു വീട്ടില്‍ പോകാനുണ്ടെന്ന് പറഞ്ഞ് യുവതി വീട്ടില്‍ നിന്നിറങ്ങിയത്. വീട്ടിലെ അലമാര കുത്തി തുറന്ന് ഭര്‍ത്താവ് സൂക്ഷിച്ചുവച്ചിരുന്ന അറുപതിനായിരം രൂപയും ആറുപവന്‍ സ്വര്‍ണ്ണവുമായിരുന്നു യുവതി കാമുകനൊപ്പം ഒളിച്ചോടിയത്.

പത്തും പതിനൊന്നും വയസ്സുള്ള രണ്ട് ആണ്‍ കുട്ടികളേയും ഉപേക്ഷിച്ചാണ് യുവതി ബസ് കണ്ടക്ടറായ കാമുകനൊപ്പം പോയത്. ഇയാള്‍ക്കും ഭാര്യയും കുട്ടിയുമുണ്ട്. കുട്ടികളുടെ മൊഴിയില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം യുവതിയ്‌ക്കെതിരെ കേസെടുത്തു. കാമുകന്‍ ഷിബിനെതിരെ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 14 ദിവസത്തേക്ക് ഇരുവരേയും റിമാന്‍ഡ് ചെയ്തു .

Other News in this category4malayalees Recommends