പെരുമ്പാവൂര്‍ ; സ്വര്‍ണ്ണാഭരണ രംഗത്ത് 155 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ ബിഐഎസ് അംഗീകാരത്തിന് പുറമേ അന്താരാഷ്ട്ര ഐഎസ്ഒ അംഗീകാരവും േേനടിയ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഗ്രൂപ്പിന്റെ 44ാമത് ഷോറും പെരുമ്പാവൂരില്‍ 2018 ഫെബ്രുവരി 14 ബുധനാഴ്ച രാവിലെ 10.30ന് 812 കിമി. റണ്‍ യൂണിക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡര്‍ ഡോ ബോബി ചെമ്മണൂരും പ്രശസ്ത സിനിമാതാരം അനു സിതാരയും ചേര്‍ന്ന് ഉത്ഘാടനം നിര്‍വ്വഹിച്ചു. എല്‍ദോസ് കുന്നപ്പള്ളി (പെരുമ്പാവൂര്‍ എംഎല്‍എ), സതി ജയകൃഷ്ണന് (ചെയര്‍പേഴ്സണ്‍ ,പെരുമ്പാവൂര്‍ നഗരസഭ) ബിജു ജോണ്‍ ജേക്കബ്ബ് (പ്രതിപക്ഷ നേതാവ്, പെരുമ്പാവൂര്‍ നഗരസഭ) തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. ഉത്ഘാടന വേളയില്‍ പെരുമ്പാവൂരിനെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധന കുടുംബങ്ങളിലെ വൃക്ക രോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കുമുള്ള ധന സഹായം വിതരണം ചെയ്യുകയുണ്ടായി
ബിഐഎസ് ഹാള്‍മാര്‍ക്ക് 916 സ്വര്‍ണ്ണാഭരണങ്ങളുടേയും ബ്രാന്റഡ് വാച്ചുകളുടേയും വിപുലമായ സ്റ്റോക്കും സെലക്ഷനുമായ് ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഷോറുമില്‍ അസുലഭമായ ഷോപ്പിങ് അനുഭവത്തോടൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള ഭൗതിക സൗകര്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ഉത്ഘാടനം കാണുവാനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട പത്തുപേര്‍ക്ക് സ്വര്‍ണ്ണ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഉത്ഘാടനം പ്രമാണിച്ച് ഡയ്മണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്ക്കൗണ്ട് ലഭിക്കുന്നു. സ്വന്തമായ് ആഭരണ നിര്‍മ്മാണ ശാലകള്‍ ഉള്ളതുകൊണ്ട് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ മായം ചേര്‍ക്കാത്ത 22 കാരറ്റ് 916 സ്വര്‍ണ്ണാഭരണങ്ങള്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ നിന്നും എല്ലാ കാലവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു.
വിവാഹ പാര്‍ട്ടികള്‍ക്ക് സൗജന്യ വാഹന സൗകര്യവും വിശാലമായ പാര്‍ക്കിംഗ് സൗകര്യവും നിരവധി സേവനങ്ങളും ആനുകൂല്യങ്ങളുമാണ് കാത്തിരിക്കുന്നതെന്ന് മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ ഡോ ചെമ്മണൂര്‍ പറഞ്ഞു.