അടക്കം ചെയ്ത ശേഷം കല്ലറയില്‍ നിന്ന് തുടര്‍ച്ചയായ അലര്‍ച്ച ; തുറന്നു പരിശോധിച്ചപ്പോള്‍ മൃതദേഹം ശവപ്പെട്ടിയില്‍ മറിഞ്ഞുകിടക്കുന്നു; നഖങ്ങള്‍ അടര്‍ന്നനു മുഖത്തും ശരീരത്തും മുറിവേറ്റിരുന്നു ; സംഭവമിങ്ങനെ

അടക്കം ചെയ്ത ശേഷം കല്ലറയില്‍ നിന്ന് തുടര്‍ച്ചയായ അലര്‍ച്ച ; തുറന്നു പരിശോധിച്ചപ്പോള്‍ മൃതദേഹം ശവപ്പെട്ടിയില്‍ മറിഞ്ഞുകിടക്കുന്നു; നഖങ്ങള്‍ അടര്‍ന്നനു മുഖത്തും ശരീരത്തും മുറിവേറ്റിരുന്നു ; സംഭവമിങ്ങനെ
ബ്രസീല്‍ സ്വദേശിയായ അല്‍മെഡ സാന്റോസ് എന്ന യുവതിയുടെ മരണ ശേഷമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രണ്ടു ഹൃദയാഘാതങ്ങളെ തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ തകര്‍ന്നാണ് യുവതി മരിക്കുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ മതാചാര പ്രകാരം സംസ്‌കരിച്ചു. എന്നാല്‍ ഇതിന് ശേഷം യുവതിയെ അടക്കം ചെയ്ത കല്ലറയില്‍ നിന്ന് തുടര്‍ച്ചയായി അലര്‍ച്ച കേള്‍ക്കുന്നതായി സമീപ വാസികള്‍ ബന്ധുക്കളെ അറിയിച്ചു. പരിസര വാസികളുടെ പരാതി സഹിക്കാന്‍ കഴിയാതെ ബന്ധുക്കളെത്തി പരിശോധിച്ചു.

അപ്പോഴാണ് മൃതദേഹത്തിന്റെ നെറ്റിയിലും കൈയിലും മുറിവുകള്‍ കണ്ടു. ശവപ്പെട്ടിയില്‍ മറിഞ്ഞുകിടക്കുന്ന നിലയിലിലായിരുന്നു മൃതദേഹം. 37 കാരിയായ യുവതിയുടെ വിരലുകള്‍ ശവപ്പെട്ടിയില്‍ അടര്‍ന്നുകിടക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടിയെ ജീവനോടെയാണോ അടക്കം ചെയ്തതെന്ന സംശയവും ഉയര്‍ന്നു. കല്ലറ പൊളിക്കുമ്പോള്‍ മൃതദേഹത്തിനു ചൂടുണ്ടായിരുന്നതായി ചിലര്‍ പറയുന്നു. തന്റെ മകള്‍ രക്ഷപ്പെടാനായി ശ്രമിച്ചതാകാം പരിസരവാസികള്‍ കേട്ടതെന്ന് അമ്മ പറയുന്നു. യുവതിയുടെ മൃതദേഹം ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. ബ്രസീലിലെ സെഞ്ഞോറസാന്റാന സെമിത്തേരിയിലാണ് സംഭവം.

Other News in this category4malayalees Recommends