ഞാന്‍ കൈനീട്ടി ഒരെണ്ണം തന്നാല്‍ നിന്റെ താടിയെല്ല് പൊട്ടിപ്പോകും ; കളിയാക്കിയവനോട് നടിയുടെ രൂക്ഷ പ്രതികരണം

ഞാന്‍ കൈനീട്ടി ഒരെണ്ണം തന്നാല്‍ നിന്റെ താടിയെല്ല് പൊട്ടിപ്പോകും ; കളിയാക്കിയവനോട് നടിയുടെ രൂക്ഷ പ്രതികരണം
ട്രോളന്മാരുടെ ആക്രമണത്തിന് ഇരയായ താരമാണ് ബോളിവുഡ് നടി സറീന്‍ ഖാന്‍. പലപ്പോഴും ഇതിനെതിരെ സറീന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപ ട്രോളുകളുണ്ടാക്കിയാളെ നേരിട്ട് കണ്ട് മറുപടി നല്‍കിയിരിക്കുയാണ് സറീന്‍. എം ടിവിയിലെ ട്രോള്‍ പൊലീസ് എന്ന പരിപാടിയിലായിരുന്നു സംഭവം. ഈ പരിപാടിയുടെ പ്രത്യേകതയെന്തെന്നാല്‍ തന്നെ ട്രോളിയ ആളുകളെ നേരിട്ട് കണ്ട് മറുപടി നല്‍കാം എന്നുള്ളതാണ്.

'നിങ്ങളുടെ മുഖത്തേക്കാളും വലുതാണ് എന്റെ കൈ. അടിച്ച് താടിയെല്ല് പെട്ടിച്ചു കളയും ഞാന്‍'. ഇതായിരുന്നു സറീന്റെ മറുപടി. സംഭവത്തിന്റെ വീഡിയോ താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ട്രോളുകള്‍ തനിക്കുണ്ടാക്കുന്ന മാനാഹാനിയെ പറ്റി താരം മനസു തുറന്നു. തന്നെ മാത്രമല്ല അശ്ശീല ചുവയുള്ളതും, മോശം തരത്തിലുള്ളതുമായ ട്രോളുകള്‍ ബാധിക്കുന്നത്. തന്നെ ബാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ അത് തന്റെ ഫാമിലിയെയാണ് ബാധിക്കുന്നതെന്നും സറീന്‍ പറഞ്ഞു. തന്റെ അമ്മ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നില്ല, ഇനിയിപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ തന്നെ സ്വന്തം മകളുടെ നേര്‍ക്ക് ഇത്തരത്തിലുള്ള കമന്റുകള്‍ ഏതൊരമ്മക്കും സഹിക്കാവുന്നതിലും അപ്പുറമാണെന്നും സറീന്‍ പറയുന്നു.

അത്തരത്തിലുള്ള ആളുകള്‍ അവരുടെ മാത്രം മനസുഖവും, സന്തോഷവും നോക്കി മാത്രമാണ് അത്തരത്തിലുള്ള പോസ്റ്റുകള്‍ ഇറക്കുന്നതെന്നും. താന്‍ എന്തിനെയും നോരിടാന്‍ ധൈരവതിയാണെന്നും താരം പറയുന്നു.

Other News in this category4malayalees Recommends