അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജനകീയ വിചാരണ ; സ്റ്റേഷനില്‍ നിന്ന് വലിച്ചിറക്കി കൈവെട്ടിയ ശേഷം കൊലപ്പെടുത്തി

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജനകീയ വിചാരണ ; സ്റ്റേഷനില്‍ നിന്ന് വലിച്ചിറക്കി കൈവെട്ടിയ ശേഷം കൊലപ്പെടുത്തി
അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ട് പേരെ ജനക്കൂട്ടം വിചാരണ നടത്തി. പലപ്പോഴും നിയമം കൈയ്യിലെടുക്കരുതെന്ന് പറയുമെങ്കിലും ചില കുറ്റവാളികളെ കൈയ്യില്‍ കിട്ടിയെങ്കിലെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല . അഞ്ചു വയസ്സുകാരിയോട് ചെയ്തതിന് ജനം മറുപടി നല്‍കി.പൊലീസ് സ്റ്റേഷനില്‍ വലിച്ചിറക്കി മര്‍ദിച്ച് കൊലപ്പെടുത്തി. അരുണാചലിലാണ് സംഭവം. സഞ്ജയ് സോബാര്‍(30), ജഗ്ദീഷ് ലോഹര്‍(25) എന്നിവരാണ് ഇത്തരത്തില്‍ വിചാരണ നേരിടുകയും ചെയ്തത്.

വാക്രോ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള 5 വയസുകാരിയെ ഇവര്‍ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയിരുന്നു. ഫെബ്രുവരി 12ന് നടന്ന സംഭവത്തില്‍ ഇവര്‍ അറസ്റ്റിലാവുകയും ചെയ്തു. കുറ്റം സമ്മതിച്ച് പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനിടെയാണ് ജനങ്ങള്‍ കൂട്ടായി എത്തുകയും പ്രതികളെ സ്റ്റേഷന് പുറത്തെത്തിച്ച് നാട്ടുകാരുടെ മുന്നിലിട്ട് മര്‍ദിച്ച് കൊലപ്പെടുത്തുകയും ചെയ്തത്.

കൊലപാതകത്തിന് ശേഷം മൃതദേഹത്തില്‍ തീയിടാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരെത്തി തടയുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്യാന്‍ കഴഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷന്‍ ചുമതലയിലുണ്ടായിരുന്ന മൂന്ന് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Other News in this category4malayalees Recommends