കേരളത്തില്‍ പിണറായിയും ബംഗാളില്‍ മമതയും പോലെ തമിഴ്‌നാട്ടില്‍ മികച്ച നേതാവില്ല ; കമല്‍ഹാസന്‍ രാഷ്ട്രീയത്തിലിറങ്ങരുതെന്ന് സഹോദരന്‍ ചാരുഹാസന്‍

കേരളത്തില്‍ പിണറായിയും ബംഗാളില്‍ മമതയും പോലെ തമിഴ്‌നാട്ടില്‍ മികച്ച നേതാവില്ല ; കമല്‍ഹാസന്‍ രാഷ്ട്രീയത്തിലിറങ്ങരുതെന്ന് സഹോദരന്‍ ചാരുഹാസന്‍
കേരളത്തില്‍ പിണറായിയേയും പശ്ചിമബംഗാളില്‍ മമതയേയും പോലെ തമിഴ്‌നാട്ടില്‍ മികച്ച നേതാവില്ല. കമല്‍ഹാസന്‍ രാഷ്ട്രീയത്തിലിറങ്ങരുതെന്ന് സഹോദരന്‍ ചാരുഹാസന്‍. സിനിമാ താരങ്ങള്‍ക്ക് രാഷ്ട്രീയം ചേര്‍ന്നതല്ല. ഇതുവരെ ഏതെങ്കിലും ഒരു സിനിമാ താരം താഴേ തട്ടില്‍ നിന്നും ജനസേവനം നടത്തി രാഷ്ട്രീയത്തില്‍ വന്നിട്ടുണ്ടോയെന്നും ചാരുഹാസന്‍ ചോദിച്ചു.

അഭിനയിക്കാന്‍ പറ്റുന്ന ഇടമല്ല രാഷ്ട്രീയം. സിനിമയില്‍ 50 കഴിഞ്ഞ കമല്‍ പിന്‍ഗാമികള്‍ക്കായി മാറി നില്‍ക്കണം.തമിഴ് സിനിമയില്‍ നിന്നും ഒരാളും താഴേക്കിടയില്‍ പ്രവര്‍ത്തിച്ച് രാഷ്ട്രീയത്തില്‍ ഉയര്‍ന്നിട്ടില്ല. ംെജിആറും ശിവാജിയും വ്യത്യസ്ഥരല്ല.

ജാതിരാഷ്ട്രീയമാണ് തമിഴ്‌നാട്ടില്‍. കമലിന് പിന്നില്‍ അണിനിരക്കുന്നവര്‍ കുറവായിരിക്കും. ജയലളിതയ്ക്ക് ജനകീയത വരാന്‍ കാരണം എംജിആറിന്റെ ദ്രാവിഡ തണലില്‍ വളര്‍ന്നതിനാലാണെന്നും ചാരുഹാസന്‍ പറയുന്നു.

Other News in this category4malayalees Recommends