എന്തുകൊണ്ട് ഇങ്ങനെ ഒരു തിരിച്ചുവരവ് ; നടി ഭാവന മനസു തുറക്കുന്നു

എന്തുകൊണ്ട് ഇങ്ങനെ ഒരു തിരിച്ചുവരവ് ; നടി ഭാവന മനസു തുറക്കുന്നു
നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹശേഷം അഭിനയരംഗത്തേക്ക് മടങ്ങി വരികയാണ് തെന്ന്യന്തന്‍ താരസുന്ദരി നടി ഭാവന. ശിവരാജ് കുമാര്‍ നായകനായെത്തുന്ന കന്നഡ ചിത്രം തഗരുവിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്.എന്നാല്‍ നായികയ്ക്ക് അത്ര പ്രാധാന്യമുളള സിനിമയല്ല തഗരു. എന്തുകൊണ്ട് നായികയ്ക്ക് പ്രാധാന്യമില്ലാത്തൊരു സിനിമയിലെ കഥാപാത്രം സ്വീകരിച്ചുവെന്നതിനെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് നടി ഭാവന.

സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങള്‍ക്കായി കാത്തിരുന്നാല്‍ ജീവിതകാലം മുഴുവന്‍ കാത്തിരുപ്പ് മാത്രമേ ഉണ്ടാവുകയുളളൂവെന്നായിരുന്നു ഭാവനയുടെ മറുപടി. നിങ്ങള്‍ക്ക് പൂര്‍ണമായും സംതൃപ്തി നല്‍കുന്ന ഒരു കഥാപാത്രം ലഭിക്കാനുള്ള സാധ്യത വൈക്കോല്‍ കൂനയില്‍ സൂചി തിരയുന്നത് പോലെയാണെന്നും ഭാവന പറഞ്ഞു. മലയാളത്തില്‍ നായക കഥാപാത്രത്തിന് പ്രാധാന്യം നല്‍കുന്ന സിനിമകളില്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന നല്ല റോളുകള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ചെയ്തവയില്‍ ആളുകള്‍ക്ക് ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നത് ഒന്നോ രണ്ടോ മാത്രമായിരിക്കും.

'മലയാളത്തിലെ എന്റെ അവസാന ചിത്രമായ ആദം ജോണ്‍ നായക കഥാപാത്രത്തിന് പ്രാധാന്യം നല്‍കുന്ന സിനിമയായിരുന്നു. എന്നിട്ടും അതില്‍ എന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷം ഞാന്‍ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ചെയ്തു. നായികാ പ്രാധാന്യമുളള സിനിമയായിരുന്നു അത്. നല്ല കഥാപാത്രങ്ങള്‍, അത് ചെറുതായാലും വലുതായാലും എനിക്ക് സന്തോഷം നല്‍കുന്നതാണെങ്കില്‍ ചെയ്യും' ഭാവന പറഞ്ഞു.

തഗരു ഒരു കൊമഴ്‌സ്യല്‍ സിനിമയാണെന്ന് എനിക്ക് അറിയാം. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എന്നെ വിളിച്ചപ്പോള്‍ നോ പറയാതിരിക്കാന്‍ എനിക്ക് ഒരുപാട് കാരണങ്ങള്‍ ഉണ്ടായിരുന്നു. ഇത് ശിവരാജ് കുമാറിന്റെ സിനിമയാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നതാണ്.

മറ്റൊരു കാരണം ഈ സിനിമയുടെ സംവിധായകന്‍ സൂരിയാണ്. അദ്ദേഹമാണ് ജാക്കി എന്ന സിനിമയിലൂടെ കന്നഡയില്‍ എന്നെ പരിചയപ്പെടുത്തിയത്. അദ്ദേഹവുമായി അന്നു മുതല്‍ നല്ല പരിചയമുണ്ട്. തഗരു നായികാ പ്രാധാന്യമുളള സിനിമയല്ല, പക്ഷേ ഞാന്‍ അതിന്റെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.

സിനിമയുടെ കഥ ഞാന്‍ കേട്ടു. എനിക്ക് ഇഷ്ടമായി. മാത്രമല്ല മികച്ചൊരു ടീമാണ് സിനിമയുടേത്. ആ ടീമിനൊപ്പം ചേരുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു ഭാവന പറഞ്ഞു.

Other News in this category



4malayalees Recommends