ബീച്ചില്‍ സാരി ധരിച്ച് പോകണോ?ട്രോളര്‍മാര്‍ക്ക് ചുട്ടമറുപടിയുമായി രാധിക

ബീച്ചില്‍ സാരി ധരിച്ച് പോകണോ?ട്രോളര്‍മാര്‍ക്ക് ചുട്ടമറുപടിയുമായി രാധിക
ശക്തമായ കഥാപാത്രങ്ങള്‍ പോലെ തന്നെ നിലപാടുകളുമുള്ള ബോളിവുഡ് സുന്ദരിയാണ് രാധിക ആപ്‌തേ. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളിയവര്‍ക്ക് ചുട്ടമറുപടി കൊടുത്തിരിക്കുകയാണ് രാധിക. ബീച്ചില്‍ ബിക്കിനി ധരിച്ച് നില്‍ക്കുന്ന രാധികയുടെ ചിത്രമാണ് വിവാദത്തിലേക്ക് നയിച്ചത്.

ബീച്ചില്‍ സാരി ഉടുത്ത് പോകണോയെന്നാണ് രാധികയുടെ മറുചോദ്യം. സൂര്യാസ്തമയം ആസ്വദിച്ച് ബിക്കിനിയിലിരിക്കുന്ന രാധികയുടെ ചിത്രത്തിനെ ട്രോളര്‍മാര്‍ പരിഹസിച്ചത് താരത്തെ ചൊടിപ്പിച്ചു.

രാധിക ഇതിനുമുമ്പും ശക്തമായ നിലപാടുകള്‍ അറിയിച്ചിരുന്നു. നിറത്തിന്റെ പേരില്‍ കളിയാക്കിയവരേയും വിമര്‍ശിച്ചിരുന്നു. നിറം കൂടിയവരെ ആരും കളിയാക്കാറില്ലല്ലോ, പിന്നെന്തിന് നിറം കുറഞ്ഞവരെ കളിയാക്കുന്നുവെന്നാണ് അന്ന് താരം പ്രതികരിച്ചത്.Other News in this category4malayalees Recommends