ജയ ബച്ചനെ ആശ്വസിപ്പിച്ച് ഐശ്വര്യ;ഇവര്‍ തമ്മില്‍ യോജിപ്പില്ലെന്ന് ആര് പറഞ്ഞു?

ജയ ബച്ചനെ ആശ്വസിപ്പിച്ച് ഐശ്വര്യ;ഇവര്‍ തമ്മില്‍ യോജിപ്പില്ലെന്ന് ആര് പറഞ്ഞു?
ഐശ്വര്യ റായിയും ജയ ബച്ചനും തമ്മില്‍ അത്ര രസത്തിലല്ലെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആരാധ്യയെ താരം ഭര്‍തൃമാതാവില്‍ നിന്നും അകറ്റുന്നുവെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്ത ഇവരുടെ ഒത്തൊരുമയയുടേതാണ്. അടുത്തിടെ അന്തരിച്ച പ്രമുഖ താരമായ ഷമ്മിയുടെ വിയോഗത്തില്‍ ആകെ തകര്‍ന്നിരിക്കുന്ന ജയ ബച്ചനെ ആശ്വസിപ്പിച്ച് മുഴുവന്‍ സമയവും ഐശ്വര്യ ഒപ്പമുണ്ടായിരുന്നു.

ഷമി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. അമിതാഭ് ബച്ചനായിരുന്നു ട്വിറ്ററിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. ഷമ്മിയുടെ മരണവുമായി ബന്ധപ്പെട്ട് മാനസികമായി ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു ജയ ബച്ചന്‍. അമ്മായി അമ്മയുടെ വിഷമം മനസ്സിലാക്കി ഐശ്വര്യ മുഴുവന്‍ സമയവും താരത്തിനൊപ്പമുണ്ടായിരുന്നു. ജയ ബച്ചനെ ആശ്വസിപ്പിക്കുന്ന താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ലോകത്തെ മികച്ച അമ്മായിഅമ്മയാണ് ജയബച്ചനെന്നായിരുന്നു കരണ്‍ ജോഹര്‍ വിശേഷിപ്പിച്ചത്. അമിതാഭ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും ആരാധ്യയുടെയും കാര്യങ്ങള്‍ക്കായിരുന്നു അവര്‍ എന്നും പ്രഥമ പരിഗണന നല്‍കിയിരുന്നത്. കുടുംബത്തിലെ പ്രധാന കാര്യങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കി അവര്‍ എന്നും കൂടെയുള്ളതാണ് തന്റെ ശക്തിയെന്ന് അമിതാഭ് ബച്ചനും വ്യക്തമാക്കിയിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായിയും സിനിമയില്‍ സജീവമാവുകയാണ്. മകളുടെ ജനനത്തോടെ സിനിമയില്‍ നിന്നും താരം ഇടവേളയെടുത്തിരുന്നു. താരത്തിന്റെ തിരിച്ചുവരവിനായി സിനിമാലോകവും ആരാധകരും ഒരേ പോലെ കാത്തിരിക്കുകയായിരുന്നു.

അഭിഷേക് ബച്ചന്റെ ഭാര്യയായി ബച്ചന്‍ കുടുംബത്തിലേക്ക് പ്രവേശിച്ച ഐശ്വര്യ റായിയെ സ്വാഗതം ചെയ്ത ജയ ബച്ചന്‍ മരുമകളെ പരസ്യമായി അഭിനന്ദിച്ചിരുന്നു. കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വളരെ പെട്ടെന്നു തന്നെ ഐശ്വര്യ തങ്ങളുടെ കുടുംബവുമായി ഇണങ്ങിയെന്നായിരുന്നു അന്ന് ജയ ബച്ചന്‍ കോഫി വിത് കരണില്‍ കരണ്‍ ജോഹറിനോട് വ്യക്തമാക്കിയത്.

Other News in this category4malayalees Recommends