അമേരിക്കയുടെ ഉത്തരകൊറിയയോടുള്ള നയത്തിന് ചൈനയുടെ അംഗീകാരമെന്ന് ട്രംപ്; താനും ഉത്തരകൊറിയന്‍ പ്രസിഡന്റു തമ്മില്‍ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചക്കിരിക്കുന്നതില്‍ ജിന്‍പിന്‍ഗിന് സന്തോഷമേറെയെന്ന് അമേരിക്കന്‍ പ്രസിഡന്റ്; മഞ്ഞുരുകാന്‍ സാധ്യത

അമേരിക്കയുടെ ഉത്തരകൊറിയയോടുള്ള നയത്തിന് ചൈനയുടെ അംഗീകാരമെന്ന് ട്രംപ്; താനും ഉത്തരകൊറിയന്‍ പ്രസിഡന്റു തമ്മില്‍ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചക്കിരിക്കുന്നതില്‍ ജിന്‍പിന്‍ഗിന് സന്തോഷമേറെയെന്ന് അമേരിക്കന്‍ പ്രസിഡന്റ്; മഞ്ഞുരുകാന്‍ സാധ്യത
ഉത്തരകൊറിയയോടുള്ള തന്റെ നയത്തെ ചൈനീസ് പ്രസിഡന്റ് ജിന്‍പിന്‍ഗ് അംഗീകരിച്ചുവെന്ന് അവകാശപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.ഉത്തരകൊറിയന്‍ പ്രതിസന്ധിയില്‍ യുദ്ധം പരമാവധി ഒഴിവാക്കി നയതന്ത്രത്തിലൂടെ പ്രശ്‌നപരിഹാരം നടത്താനുള്ള തന്റെ നീക്കത്തില്‍ ചൈന സംതൃപ്തി പ്രകടിപ്പിക്കുന്നുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോന്‍ഗ് ഉന്നിനെ കാണാന്‍ താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചതിന് ശേഷം ട്രംപ് വെള്ളിയാഴ്ച ജിന്‍പിന്‍ഗുമായി കൂടിക്കാഴ്ച നടത്തിയിരന്നു.

ഉന്നുമായി കൂടിക്കാഴ്ച നടത്തി പ്രശ്‌നപരിഹാരം നടത്തുന്നതിനെ കുറിച്ച് താനും ചൈനീസ് പ്രസിഡന്റും ദീര്‍ഘനേരം ചര്‍ച്ച ചെയ്തുവെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതായത് ആക്രമണപരമായ യുദ്ധത്തിന് പകരം നയതന്ത്ര ചര്‍ച്ചയിലൂടെ ഉത്തരകൊറിയന്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനെ ജിന്‍പിന്‍ഗ് അഭിനന്ദിച്ചിരിക്കുന്നുവെന്നും ട്രംപ് ട്വിറ്ററിലൂടെ വെളിപ്പെടുത്തുന്നു. ലോകം ഇത് വരെ കാണാത്ത വിധത്തിലുള്ള യുദ്ധം നടത്തി ഉത്തരകൊറിയയെ ചുട്ടെരിക്കുമെന്നായിരുന്നു ഇതിന് മുമ്പ് വരെ ട്രംപ് കടുത്ത ഭീഷണി മുഴക്കിയിരുന്നത്.

എന്നാല്‍ സമീപമാസങ്ങളിലായി ട്രംപ് ഉത്തരകൊറിയന്‍ പ്രശ്‌നം സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിനാണ് ഊന്നല്‍ നല്‍കി വരുന്നത്. ഉത്തരകൊറിയന്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ ചൈന വളരെ സഹായകരമായ നിലപാടാണ് പിന്തുടര്‍ന്ന് വരുന്നതെന്നും ട്രംപ് വെളിപ്പെടുത്തുന്നു. ആണവപ്രോഗ്രാമില്‍ നിന്നും മിസൈല്‍ പ്രോഗ്രാമില്‍ നിന്നും ഉത്തരകൊറിയയെ പിന്തിരിപ്പിക്കുന്നതിന് ചൈന കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നുവെന്നും ട്രംപ് മുമ്പത്തെ ആവശ്യം ആവര്‍ത്തിക്കുകയും ചെയ്തു. ആഗോളരാജ്യങ്ങള്‍ വിലക്കിയിട്ടും ആണവ-മിസൈല്‍ പ്രോഗ്രാമുകളുമായി മുന്നോട്ട് പൊയിക്കൊണ്ടിരിക്കുന്ന ഉത്തരകൊറിയയുടെ നിലപാടാണ് അമേരിക്കയെ ആ രാജ്യത്തിന്റെ കടുത്ത ശത്രുവാക്കി മാറ്റിയിരിക്കുന്നത്.

Other News in this category4malayalees Recommends