ഷുഹൈബ് വധം:സിബിഐ അന്വേഷണം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു;കേസ് വിശദമായി വാദം കേള്‍ക്കുന്നതിന് വേണ്ടി നടപടി

ഷുഹൈബ് വധം:സിബിഐ അന്വേഷണം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു;കേസ് വിശദമായി വാദം കേള്‍ക്കുന്നതിന് വേണ്ടി നടപടി
കൊച്ചി:മട്ടന്നൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് സ്റ്റേ. കേസ് ഈ മാസം 23ന് വിശദമായി വാദം കേള്‍ക്കും.

കേസ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോവുകയാണ്. അതിനിടെ അന്വേഷണം സിബിഐക്ക് വിട്ടത് അപക്വമാണ് എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിക്കുകയും ചെയ്തതോടെ സ്‌റ്റേയ്ക്ക് ഉത്തരവിടുകയായിരുന്നു.

സിംഗിള്‍ ബഞ്ച് ഉത്തരവിന് എതിരായ സര്‍ക്കാര്‍ അപ്പില്‍ നിലനില്‍ക്കുന്നതല്ല എന്നു ഷുഹൈബിന്റെ മാതാപിതാക്കളുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കേസ് വിശദമായി 23ന് പരിഗണിക്കാം എന്ന് വ്യക്തമാക്കി ഡിവിഷന്‍ ബഞ്ച് സിബിഐ അന്വേഷണം സ്റ്റേ ചെയ്യുകയായിരുന്നു.Other News in this category4malayalees Recommends