കര്‍ണാടകയില്‍ വന്‍ വിജയം സ്വന്തമാക്കി ബിജെപി ; കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു ; രാജ്യത്ത് ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 21 ആയി ; കോണ്‍ഗ്രസ് ഭരണം മൂന്നു സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങി

കര്‍ണാടകയില്‍ വന്‍ വിജയം സ്വന്തമാക്കി ബിജെപി ; കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു ; രാജ്യത്ത് ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 21 ആയി ; കോണ്‍ഗ്രസ് ഭരണം മൂന്നു സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങി
രാജ്യം ഉറ്റുനോക്കിയ നിര്‍ണ്ണായകമായ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തകര്‍പ്പന്‍ വിജയം. 2013 നേക്കാള്‍ മൂന്നിരട്ടിയിലധികം സീറ്റുകള്‍ നേടിയാണ് ബിജെപി കര്‍ണാടകയില്‍ ഭരണം ഉറപ്പിച്ചത്. അതേസമയം തന്ത്രങ്ങളെല്ലാം പിഴച്ച കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനത്ത് തകര്‍ന്നടിഞ്ഞു. ജെഡിഎസ് മൂന്നാമതുണ്ട്.

കഴിഞ്ഞ തവണത്തേക്കാള്‍ 50 ലധികം സീറ്റുകളാണ് കോണ്‍ഗ്രസിന് കുറവുണ്ടായത്. ലീഡ് നിലയിങ്ങനെ . ബിജെപി (112), കോണ്‍ഗ്രസ് (68), ജെഡിഎസ് (40), മറ്റുള്ളവര്‍ (2). 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കഴിഞ്ഞ തവണ 40 സീറ്റുകളാണ് ബിജെപിയ്ക്ക് ലഭിച്ചിരുന്നത്. കര്‍ണാടകയിലെ വിജയത്തോടെ രാജ്യത്ത് ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 21 ആയി. കോണ്‍ഗ്രസ് ഭരണം മൂന്നു സംസ്ഥാനങ്ങളിലേക്കും കുറഞ്ഞു.

222 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.

Other News in this category4malayalees Recommends