ഡോ. ഇ.സി.ജി സുദര്‍ശന്റെ നിര്യാണത്തില്‍ കല മലയാളി അസോസിയേഷന്‍ അനുശോചിച്ചു

ഡോ. ഇ.സി.ജി സുദര്‍ശന്റെ നിര്യാണത്തില്‍ കല മലയാളി അസോസിയേഷന്‍ അനുശോചിച്ചു

ഫിലാഡല്‍ഫിയ: അക്ഷര നഗരിയായ കോട്ടയത്തുനിന്നും അറിവിന്റെ ചിറകിലേറി ശാസ്ത്രലോകത്തിന്റെ നെറുകയിലെത്തിയ പദ്മഭൂഷണ്‍ ഡോ. ഇ.സി. ജോര്‍ജ് സുദര്‍ശന്റെ വേര്‍പാടില്‍ ഫിലാഡല്‍ഫിയയിലെ കലാ മലയാളി അസോസിയേഷന്‍ അനുശോചിച്ചു.കലയുടെ ചിരകാല സുഹൃത്തും അമേരിക്കയിലെ മലയാളി മുന്നേറ്റങ്ങളുടെ വഴികാട്ടിയുമായിരുന്നു ഡോ. സുദര്‍ശന്‍ എന്നു കലാ പ്രസിഡന്റ് ഡോ. ജയിംസ് കുറിച്ചി അനുസ്മരിച്ചു. പേരിലും പെരുമാറ്റത്തിലും ഭാരതീയത പുലര്‍ത്തിയിരുന്ന ഡോ. സുദര്‍ശന്‍ പരമ്പരാഗത ശാസ്ത്ര സങ്കല്പങ്ങളോട് അറിവിന്റേയും തെളിവിന്റേയും അടിസ്ഥാനത്തില്‍ പോരടിക്കുമ്പോഴും താന്‍ ഒരു മലയാളിയാണെന്നതില്‍ ഏറെ അഭിമാനിച്ചിരുന്നുവെന്ന് മുന്‍ ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യു പ്രസ്താവിച്ചു. ശാസ്ത്രലോകത്തെ സംബന്ധിച്ചടത്തോളം ആധികാരികതയുടെ അവസാന വാക്കാണ് ഈ ഭാരതപുത്രന്റെ നിര്യാണം വഴി നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ വരും തലമുറകളെ കൂടുതല്‍ ശാസ്ത്രസത്യങ്ങളിലേക്ക് വഴി നയിക്കട്ടെ എന്നു കല അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു. ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.Other News in this category4malayalees Recommends