മെക്‌സിക്കോയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ മൃഗങ്ങളാണെന്ന ട്രംപിന്റെ പ്രസ്താവന; കടുത്ത പ്രതിഷേധം രേഖപ്പെടുത്തി മെക്‌സിക്കോ രംഗത്ത്; യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പരാതി നല്‍കുമെന്ന് മെക്‌സിക്കന്‍ വിദേശകാര്യമന്ത്രി

മെക്‌സിക്കോയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ മൃഗങ്ങളാണെന്ന ട്രംപിന്റെ പ്രസ്താവന; കടുത്ത പ്രതിഷേധം രേഖപ്പെടുത്തി മെക്‌സിക്കോ രംഗത്ത്; യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പരാതി നല്‍കുമെന്ന് മെക്‌സിക്കന്‍ വിദേശകാര്യമന്ത്രി
മെക്‌സിക്കോയില്‍ നിന്നുള്ള ചില കുടിയേറ്റക്കാര്‍ മൃഗങ്ങളാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തെ ശക്തമായി നിരസിച്ച് മെക്‌സിക്കോ രംഗത്തെത്തി. ചില അനധികൃത കുടിയേറ്റക്കാര്‍ മൃഗസമാനരാണെന്ന ട്രംപിന്റെ പ്രസ്താവനയോട് യോജിക്കാനാവില്ലെന്നാണ് മെക്‌സിക്കോയുടെ വിദേശകാര്യമന്ത്രിയായ ലൂയീസസ് വിദെഗാറി പ്രതികരിച്ചിരിക്കുന്നത്. ഈ ആരോപണം അങ്ങേയറ്റം നിന്ദ്യവും അസ്വീകാര്യവുമാണെന്നാണ് വിദെഗാറി പറയുന്നത്.

ഇതിനെതിരെ സ്റ്റേറ്റ് ഡിപ്പാര്ട്ട്‌മെന്റില്‍ ഔപചാരിക പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ചില കുടിയേറ്റക്കാര്‍ ക്രിമിനല്‍ മനോഭാവത്തോട് കൂടിയ മൃഗങ്ങളാണെന്ന യുഎസ് പ്രസിഡന്റിന്റെ അഭിപ്രായപ്രകടനം നിരാശാജനകമാണെന്നാണ് ലോക്കല്‍ ടിവി സ്‌റ്റേഷനായ ടെലിവിസയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഇതിനെതിരെ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റുമായി ഔപചാരികമായി ബന്ധപ്പെട്ട് പ്രതിഷേധവും പരാതിയും സമര്‍പ്പിക്കുമെന്നും മെക്‌സിക്കന്‍ വിദേശകാര്യ മന്ത്രി പറയുന്നു.

ബുധനാഴ്ച വൈറ്റ്ഹൗസില്‍ നടന്ന യോഗത്തില്‍ സംസാരിക്കവെയാണ് ട്രംപ് വിവാദപരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിവിധ മാധ്യമങ്ങള്‍ ഇതിന് വന്‍ പ്രാധാന്യം നല്‍കി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.മെക്‌സിക്കോയില്‍ നിന്നും കള്ളക്കടത്ത് സംഘങ്ങളും ക്രിമിനലുകളും കുടിയേറ്റക്കാരെന്ന ഭാവത്തില്‍ നുഴഞ്ഞ് കയറുന്നതിനെതിരെ അതിര്‍ത്തിയില്‍ വന്‍ മതില്‍ പണിയുമെന്ന് ട്രംപ് അധികാരത്തില്‍ വന്നയുടന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായുളള പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം മുന്നോട്ട് പോകുന്നുമുണ്ട്.

Other News in this category4malayalees Recommends