ഗോവാ ബീച്ചില്‍ യുവതിയെ കാമുകന് മുന്നില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു

ഗോവാ ബീച്ചില്‍ യുവതിയെ കാമുകന് മുന്നില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു
ദക്ഷിണ ഗോവയിലെ ബീച്ചില്‍ കാമുകന് മുന്നില്‍ വച്ച് യുവതിയെ മൂന്നു യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. വ്യാഴാഴ്ച രാത്രി നെര്‍നാഭാട്ടിം ബീച്ചിലാണ് സംഭവം.

സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. ഇന്‍ഡോര്‍ സ്വദേശികളായ സഞ്ജീവ് ധനഞ്ജയ്, സന്തോഷ് ഭാരിയ എന്നിവരാണ് പിടിയിലായത്.

ബീച്ചിലെത്തിയ യുവതിയേയും കാമുകന്റേയും അടുത്തേക്ക് മൂന്നംഗ സംഘമെത്തി. ഇരുവരേയും തടഞ്ഞു നിര്‍ത്തുകയും യുവതിയുടേയും കാമുകന്റെയും വസ്ത്രങ്ങള്‍ വലിച്ചുകീറി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് മൂന്നുപേരും ചേര്‍ന്ന് കാമുകന് മുന്നില്‍ വച്ച് യുവതിയെ ബലാത്സംഗത്തിനിരയാക്കി. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends